കാനറികളുടെ മഹാനായ ‘ സീസര്‍‘

ബ്രസീല്‍ ലോകകപ്പ് , ബ്രസീല്‍ , ചിലി
ബ്രസീല്‍| jibin| Last Modified ഞായര്‍, 29 ജൂണ്‍ 2014 (13:06 IST)
ലോകകപ്പില്‍ ബ്രസീല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലിയെ 3-2ന് പരാജയപ്പെടുത്തി നേരിയ ഭാഗ്യത്തിന് ക്വാര്‍ട്ടറിലേക്ക് കടന്നു കൂടി. ചിലിയുടെ മുന്നില്‍ മുട്ടിടിച്ച ബ്രസീല്‍ ആരാധകര്‍ക്കു മുന്നില്‍ വിറയ്ക്കുകയാണ് ചെയ്തത്. കളിയുടെ ആദ്യ പകുതിയിലായിരുന്നു ഇരുവരുടെയും ഗോളുകള്‍ പിറന്നത്. 17മത് മിനിറ്റില്‍ ഡേവിഡ് ലൂയിസ് ബ്രസീലിനും, 32മത് മിനിറ്റില്‍ അലക്സിസ് സാഞ്ചസ് ചിലിക്കും വേണ്ടി വലകുലുക്കി. എക്സ്ട്രാ ടൈമില്‍ ഗോളൊന്നും പിറന്നില്ല.

ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ബ്രസീലിന്‍െറ ഡേവിഡ് ലൂയിസിന് പിഴച്ചില്ല. അടുത്ത ചാന്‍സ് ചിലിയുടെ മൗറിസിയോ പിന്നലെക്ക്. എന്നാല്‍, സീസറുടെ നീക്കവും പിഴച്ചില്ല. പന്ത് കൈയില്‍ തടുത്ത് സീസര്‍ മഞ്ഞപ്പടക്ക് മുന്‍തൂക്കം നല്‍കി. 1-0. ബ്രസീലിന്‍െറ രണ്ടാം കിക്കെടുത്തത് വില്ല്യനായിരുന്നു. പന്ത് പുറത്തേക്ക്.

ചിലിയുടെ സാഞ്ചസ് എടുത്ത രണ്ടാം കിക്ക് സീസര്‍ സേവ് ചെയ്തു. ബ്രസീലിന്‍െറ മൂന്നാം ഊഴത്തില്‍ മാഴ്സലോക്ക് പിഴച്ചില്ല. ചിലിയുടെ മൂന്നാം കിക്കിലൂടെ ചാള്‍സ് അരാങ്കിസ് വലകുലുക്കിയപ്പോള്‍ കളി ഉദ്വേഗജനകമായി. ബ്രസീലിന് ജയം ഉറപ്പിക്കാന്‍ നാലാം കിക്കിനെത്തിയത് ഹള്‍ക്. പക്ഷേ, ഷോട്ട് ക്ളോഡിയോ ബ്രാവോയുടെ കാലില്‍ തട്ടി വഴിമാറി. ചിലിയുടെ നാലാം കിക്കിനെത്തിയ മാഴ്സലോ ഡയസ് ഗോളാക്കി മാറ്റി.

സ്കോര്‍ ബോര്‍ഡില്‍ 2-2. നിര്‍ണായകമായ അഞ്ചാം ഊഴത്തില്‍ നെയ്മറത്തിയപ്പോള്‍ പന്ത് വലയിലേക്ക്. നിര്‍ണായക കിക്കെടുത്ത ഗോണ്‍സാലോ യാരക്ക് പിഴച്ചു. പന്ത് ക്രോസ് ബാറില്‍ കുരുങ്ങി പുറത്തേക്ക്. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ചിലി പുറത്തേക്ക്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :