കപ്പടിച്ചാല്‍ ഹോളണ്ട് ടീമിനെ ബഹിരാകാശത്തേക്ക് പറപ്പിക്കുമെന്ന്

ഹോളണ്ട് , ബ്രസീല് , എയ്‌റോസ്‌പേസ്
ബ്രസീല്‍| jibin| Last Updated: തിങ്കള്‍, 30 ജൂണ്‍ 2014 (14:30 IST)
ലോകകപ്പ് കിരീടം നേടുകയെന്നത് ഏത് ടീമിന്റെയും
ആഗ്രഹമാണ്. കപ്പടിച്ചു വന്നാല്‍ അവര്‍ക്കായി കാത്തിരിക്കുന്നത് ഓഫറുകളുടെ ഒഴുക്കായിരിക്കും. അതിനായി സര്‍ക്കാരും സ്‌പോണ്‍സര്‍മാരും കമ്പനികളും എന്നും മത്സരിക്കുന്നത് പതിവ് കാഴ്ച്ചയാണ്.

എന്നാല്‍ ഇത്തവണ ലോകകപ്പ് കിരീടം നേടാനായാല്‍ ഹോളണ്ട് ടീമിന് കൊതിപ്പിക്കുന്ന ഓഫറാണ് ടീമിനായി കാത്തിരിക്കുന്നത്. ഏതു യാത്രികനെയും കൊതിപ്പിക്കുന്ന ബഹിരാകാശേത്ത് താരങ്ങള്‍ക്ക് സൗജന്യയാത്രയാണ് ഒരു കമ്പനി ഹോളണ്ട് ടീമിനായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ലോകകപ്പ് വിജയിച്ചാല്‍ ഡച്ച് ടീം ബഹിരാകാശത്ത് എസ് എക്‌സ് സി എന്ന എയ്‌റോസ്‌പേസ് കമ്പനിയാണ് ഡച്ച് ടീമിന് കൊതിപ്പിക്കുന്ന ഓഫര്‍ നല്‍കിയിരിക്കുന്നത്.

കോച്ചിനും ടീമിലെ എല്ലാ കളിക്കാര്‍ക്കും ഈ യാത്രയില്‍ പങ്കാളികളാകാം. ഭൂമിയിയില്‍ നിന്നും 103 കിലോമീറ്റര്‍ ദൂരത്തേക്കാണ് താരങ്ങള്‍ക്ക് യാത്ര ഓഫര്‍ നല്‍കിയിരിക്കുന്നത്. റോബിന്‍ വാന്‍ പേഴ്‌സിയുടെ പറന്നുകൊണ്ടുള്ള ഹെഡര്‍ ഗോളാണ് ഇത്തരമൊരു ഓഫര്‍ നല്‍കാന്‍ കമ്പനിയെ പ്രരിപ്പിച്ചതെന്നാണ് കമ്പനിയുടെ ഭാഗത്തു നിന്ന് വരുന്ന റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :