ഓസ്ട്രേലിയൻ ഓപ്പൺ: കരുത്തര്‍ മുന്നോട്ട്

സെറീന വില്യംസ് , ഓസ്ട്രേലിയൻ ഓപ്പൺ , മെൽബൺ
മെൽബൺ| jibin| Last Modified ബുധന്‍, 21 ജനുവരി 2015 (10:34 IST)
ലോക ഒന്നാം നമ്പർതാരം സെറീന വില്യംസിന് ടെന്നിസിലെ ആദ്യറൗണ്ടിൽ ജയം. ബെൽജിയത്തിന്റെ ആലിസൺ മാൻ യുടിംഗ് വാങ്കിനെ 6-0, 6-4 നാണ് സെറീന മുട്ടു കുത്തിച്ചത്.

സെറീന വില്യംസിനെ കൂടാതെ കരുത്തരായ നൊവാക്ക് ജോക്കോവിച്ച്, കരോളിൻ മൊസ്നിയാക്കി, ഗെയ്‌ൽ മോൺഫിൽസ്, ലിട്ടൺ ഹെവിറ്റ്, സാമന്തസ്റ്റോസർ, സ്റ്റാൻസിലാസ് വാവ്‌റിങ്ക എന്നിവരും ആദ്യറൗണ്ടിൽ ജയത്തോടെ തുടങ്ങി.

നൊവാക്ക് ആദ്യറൗണ്ടിൽ
സ്ളൊവേനിയൻ താരം അൽജസ് ബെഡെനെ 6-3, 6-3, 6-4 നാണ് തോൽപ്പിച്ചത്. സ്റ്റോസർ 6-4, 6-1ന് റൊമേ നിയയുടെ
മോണിക്ക നിക്കോളസ് ക്യുവിനെ കീഴടക്കി. വാവ്‌റിങ്ക 6-1, 6-4, 6-2 ന് മാഴ്സൽ ലിഹാനെയും ഹെവിറ്റ് 6-3, 1-6, 6-0, 6-4ന് ഷി ഷാംഗിനെയും തോൽപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :