സ്വര്‍ണം കൊയ്ത് പി യു ചിത്ര! മധുരപ്രതികാരത്തില്‍ ഞെട്ടി പിടി ഉഷ!

ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (08:12 IST)

ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ മലയാളി താരം പിയു ചിത്രയ്ക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. 4:27.77 സെക്കന്‍ഡിലായിരുന്നു ചിത്രയുടെ ഫിനിഷ്. 
 
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ ചിത്ര തഴയപ്പെട്ടിരുന്നു. ഇക്കാര്യം വന്‍ വിവാദമായി മാറുകയും ചെയ്തു. ഇതിനുശേഷം ചിത്ര പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ സ്വര്‍ണം കൊയ്യാനായത് ചിത്രയുടെ മധുരപ്രതികാരമായി കാണാം. 
 
ലണ്ടനില്‍ നടന്ന ലോകമീറ്റില്‍ ലോക നിലവാരമുള്ള താരങ്ങളെ മാത്രമേ തിരഞെടുത്തിട്ടുള്ളുവെന്നും അതിനാലായിരിക്കാം ചിത്ര തഴയപ്പെട്ടതെന്നും വ്യക്തമാക്കിയിരുന്നു. തന്നെ തള്ളിപ്പറഞ്ഞ അധികാരികള്‍ക്കുള്ള കിടിലന്‍ മറുപടി കൂടിയാണ് ചിത്രയുടെ ഈ നേട്ടം.
 
സീനിയര്‍ തലത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സര്‍ണം നേടിയ ചിത്രയെ സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് വലിയ വിഭാഗം കായിക താരങ്ങളും പരിശീലകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി ചിത്രയെ തഴയുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിടി ഉഷ പി യു ചിത്ര സ്വര്‍ണം കായികം Sports Pu Chithra Gold Medal സ്പോര്‍ട്സ് Pt Usha

മറ്റു കളികള്‍

news

അടിക്കു തിരിച്ചടി, ഇതു സിന്ധുവിന്റെ മധുരപ്രതികാരം; കൊറിയ ഓപ്പണ്‍ ഫൈനലില്‍ ഒകുഹാരയെ പിന്നിലാക്കി സിന്ധു

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ...

news

യുവെന്റസിനെ വീഴ്ത്തി ബാഴ്സ; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് വിജയത്തുടക്കം, ഇരട്ട ഗോള്‍ നേടി മെസ്സി

ചാംപ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് വിജയത്തുടക്കം. ലയണല്‍ മെസ്സി ...

news

യുഎസ് ഓപ്പൺ: പു​രു​ഷ ടെ​ന്നി​സ് കി​രീ​ടം റഫേല്‍ നദാലിന്

യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ ടെ​ന്നി​സ് കി​രീ​ടം സ്പെയിനിന്റെ റഫേല്‍ നദാലിന്. ...

news

യു എസ് ഓപ്പൺ: വനിതാ സിംഗിൾസ് കിരീട നേട്ടത്തോടെ അമേരിക്കന്‍ താരം സ്ളൊവാനി സ്റ്റീഫൻസ്

യു എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കന്‍ താരം സ്ളൊവാനി സ്റ്റീഫൻസിന്. ഫൈനലിൽ ...