വേഗതയുടെ രാജാവ് ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ഈ വര്‍ഷത്തെ മികച്ച അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര അത്ലറ്റിക് അസോസിയേഷനാണ് ബോള്‍ട്ടിന് ഈ ബഹുമതി നല്‍കിയത്. മികച്ച വനിതാ അത്ലറ്റായി അമേരിക്കയുടെ ആലിസണ് ഫെലിക്സ് തെരഞ്ഞെടുക്കപ്പെട്ടു.
ഇതു നാലാം തവണയാണ് ബോള്‍ട്ട് ഈ ബഹുമതിക്ക് അര്‍ഹനാകുന്നത്. ഈ നേട്ടം കൈവരിക്കുന്ന ഏക താരമാണ് ജമൈക്കന്‍ സ്പ്രിന്റര്‍. ഒളിമ്പിക്സില്‍ ഹാട്രിക് സ്വര്‍ണമാണ് ബോള്‍ട്ട് നേടിയത്.
യുഎസ് അത്ലറ്റ് ആരിസ് മെറിറ്റ്, കെനിയന്‍ സ്പ്രിന്റര്‍ ഡേവിസ് റുഡിഷ എന്നിവരെ പിന്തള്ളി ബോള്‍ട്ട്. 2008, 2009, 2011 വര്‍ഷങ്ങളിലും ബോള്‍ട്ടിനായിരുന്നു പുരസ്കാരം.