കൊല്ലവര്‍ഷം 1184 ലെ ഫലം : ചിങ്ങം

WEBDUNIA|

ഇക്കൊല്ലം ചിങ്ങക്കൂറുകാര്‍ക്ക് ഏഴര ശനി ദോഷം തുടരുകയാണ്‍. ഈ കൂറുകാരുടെ ഗ്രഹ നില അനുസരിച്ച് വ്യാഴം അഞ്ചാം ഭാവത്തിലും രാഹു ആറാം ഭാവത്തിലും ശനി ജന്മത്തിലുമാണുള്ളത്.

വാഹന സംബന്‌ധമായ കേസുകളില്‍ വിധി അനുകൂലമാകും. പരീക്ഷകളില്‍ വിജയം, തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധി, വൈദ്യശാസ്‌ത്രരംഗത്ത്‌ അംഗീകാരം, കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം, സന്താനങ്ങളിലൂടെ മനോദുഃഖം, ഉന്നതവിദ്യാഭ്യാസത്തിന്‌ യോഗം, പൂര്‍വികസ്വത്തിനെച്ചൊല്ലി കലഹം എന്നിവ ഫലം.

അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിട്ട്‌ പ്രശ്‌നമുണ്ടാക്കാതിരിക്കുക. ദാമ്പത്യജീവിതം പൊതുവേ ഭദ്രമാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധിക്ക് സാധ്യതയുണ്ട്. കോപം നിയന്ത്രിക്കുന്നത്‌ ഉത്തമം.

അയ്യപ്പനെ പ്രീതിപ്പെടുത്തുന്നത് സര്‍വ്വ ദു:ഖങ്ങള്‍ക്കും പരിഹാരമാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :