നുണക്കുഴിയുള്ള പെൺകുട്ടിയെ വിവാഹം ചെയ്താൽ ഒരു മരണം ഉറപ്പ്, പക്ഷേ അവൾ ഒരു നല്ല ഭാര്യയായിരിക്കും!

അപർണ| Last Modified ഞായര്‍, 2 ഡിസം‌ബര്‍ 2018 (13:24 IST)
പെൺകുട്ടികളിൽ പൊതുവെ നുണക്കുഴി ഉള്ളവർക്ക് ഒരു പ്രത്യേക ഭംഗി ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. കവിളില്‍ നുണക്കുഴിയുള്ള സ്ത്രീകള്‍ ഭാഗ്യവതികളും സ്വപ്ന പുരുഷനെ വിവാഹം കഴിക്കാന്‍ കഴിയുന്നവരുമായിരിക്കും എന്നാണ് ലക്ഷണ ശാസ്ത്രം വിലയിരുത്തുന്നത്.

എന്നാല്‍ നുണക്കുഴിയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് അത് അത്ര നല്ല കാര്യമായിട്ടല്ല കാണുന്നത്. ഇത്തരം പെൺകുട്ടികൾ നല്ല ഭാര്യയും വീട്ടമ്മയുമായിരിക്കും. പക്ഷേ പ്രശ്നം ചെറുക്കന്റെ അമ്മയ്ക്കാണ്. ലക്ഷണ ശാസ്ത്ര പ്രകാരം നുണക്കുഴി ഉള്ള പെണ്കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്മാരുടെ അമ്മമാര്‍ക്ക് അനുകൂലമായിരിക്കില്ലത്രേ.

ഇത്തരം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് എന്നും വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഭര്‍തൃമാതാവിന്റെ മരണം സംഭവിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. നുണക്കുഴി ഉള്ള സ്ത്രീകൾ‍ ഭര്‍ത്താവിന്റെ അമ്മമാരുമായി ഒത്തുപോകില്ലെന്നും ഏറെ വൈകാതെ അവര്‍ക്ക് മരണം സംഭവിക്കുമെന്നും ജ്യോതിഷം പറയുന്നു.

ഭർത്താവിന്റെ മാതാവിന് മാത്രമാണ് ഈ പ്രശ്നം ഉണ്ടാകുക. നുണക്കുഴിയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ ദാമ്പത്യം ഏറെ നാള്‍ നീണ്ടുനില്‍ക്കുമെന്നും ജ്യോതിഷം പറയുന്നുണ്ട്. കവിളത്ത് നുണക്കുഴികളുള്ള സ്ത്രീകള്‍ നല്ല ഭാര്യമാരായിരിക്കും എന്നും ഭര്‍ത്താക്കന്മാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇത്തരം സ്ത്രീകള്‍ കളങ്കമില്ലാത്തവരും ഓരോകാര്യങ്ങളും അന്വേഷിച്ച് കണ്ടുപിടിക്കാന്‍ കഴിവുള്ളവരുമായിരിക്കും എന്നും പറയപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :