Sumeesh|
Last Modified വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (18:37 IST)
ഓരോ ദിവസവും സൌരയൂഥത്തിലെ ഓരോ ഗ്രഹങ്ങളെയാണ് സൂചിപ്പിക്കുന്നത്
എന്ന് എല്ലാവർക്കും അറിയാം എന്നാൽ ഈ ഗ്രഹങ്ങൾക്ക് നിറങ്ങളുമായുള്ള ബന്ധവും ഫലവും അധികമാർക്കും അറിയാൻ സാധ്യതയില്ല.
ഓരോ ഗ്രഹത്തിനും അതിന്റെ പ്രത്യേകതകൾക്കും സ്വഭാവത്തിനുമനിസരിച്ച് നിറങ്ങൾ കല്പിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ ഓരോ ദിവസവും അതത് ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതൂടെ ഗ്രഹങ്ങളുടെ പ്രീതി കൈവരിക്കാനാകും എന്നാണ് വിശ്വാസം.
ഇത്തരത്തിൽ തിങ്കളാഴ്ചകളിൽ വെള്ള, ഇളം നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. തിങ്കൾ ചന്ദ്രനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്നതിനാലാണ് ഇത്. സന്തോഷം ശക്തി, നിദ്ര, ഭക്തി സമ്പത്ത് എന്നിവയാണ് ചന്ദ്രനെ പ്രതിനിധീകരിക്കുന്നത്.