കുടുംബത്തിന്റെ ഐശ്വര്യത്തിന് മഹാവിഷ്‌ണു പ്രീതി അനിവാര്യം

 astrology news , astrology , astrolo , belief , ആരാധന , വിശ്വാസം , മഹാ വിഷുണു , ജ്യോതിഷം
Last Modified ഞായര്‍, 3 ഫെബ്രുവരി 2019 (16:48 IST)
വഴിപാടുകളും പൂജകളും നടത്തിയിട്ടും
കുടുംബത്തില്‍ ഐശ്വര്യമുണ്ടാകുന്നില്ലെന്ന പരാതിയുള്ളവര്‍ ധാരാളമാണ്. വീട്ടില്‍ ദോഷങ്ങള്‍ പതിയിരുപ്പുണ്ടെന്നും അതിനാലാണ് നെഗറ്റീവ് ഏനര്‍ജി അനുവപ്പെടുന്നതെന്നും വിശ്വസിക്കുന്നവര്‍ ധാരാളമാണ്.

കുടുംബത്തിന്റെ കാര്യത്തില്‍ ആശങ്ക കൂടുതലുള്ളത് സ്‌ത്രീകള്‍ക്കാണ്. ദോഷങ്ങള്‍ തീര്‍ക്കാന്‍ പ്രാര്‍ഥനകളും മറ്റുമായി അലയുന്നവരും ഇവരാണ്. എന്നാല്‍ മഹാവിഷ്‌ണു പ്രീതി ലഭിച്ചാല്‍ വീട്ടില്‍ ഐശ്വര്യം എത്തുമെന്നാണ് ശാസ്‌ത്രം പറയുന്നത്.

ഏകാദശിവൃതം അവസാനിക്കുന്നതിനു മുമ്പായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്‌ണു പ്രീതിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ സമയത്ത് വ്രതമനുഷ്‌ഠിക്കുന്നതും വിഷ്‌ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും.

വിശ്വാസത്തോടെ ചിട്ടയായി വേണം നടത്താന്‍. വീട്ടില്‍ വിളക്ക് കൊളുത്തി പ്രാര്‍ഥിക്കുന്നതും കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് നാമം ജപിക്കുന്നതും നല്ലതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :