ദൈവങ്ങളുടെ ചിത്രങ്ങളില്‍ അണിയിക്കുന്ന മാലകളിലെ പൂക്കള്‍ ഉണങ്ങിയാല്‍ കുടുംബത്തില്‍ ദാരിദ്രമോ ?

 Tulsi Plant , astrology , astro , life style , വിശ്വാസം , ആരാധന , ജ്യോതിഷം , തുളസി , തുളസിയില
Last Modified ശനി, 27 ഏപ്രില്‍ 2019 (18:49 IST)
ഭാരതീയരുടെ ജീ‍വിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും ഒഴിവാക്കാനാകാത്ത ഒന്നാണ്.

എന്നാൽ കുളിച്ച് ശുദ്ധിയായതിന് ശേഷം മാത്രമേ തുളസിയില തൊടാൻ പോലും പാടുള്ളൂ എന്നും ഉണ്ട്. ഭംഗിക്കു വേണ്ടി മാത്രം മുടിയുടെ അറ്റത്തു തുളസി വയ്ക്കുന്നതും കുളിക്കാതെ മുടിയിൽ തുളസിക്കതിർ ധരിക്കുന്നതും ശരിയല്ലെന്നു പഴമക്കാർ പറയാറുണ്ട്. അതിനു കാരണമായി നിരവധി കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വൈഷ്ണവ പ്രധാനമായ ദേവന്മാരായ മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നിവരെ തുളസി കൊണ്ടാണ് ആരാധിക്കേണ്ടത്. അതിനാല്‍ തുളസിയിലയ്‌ക്ക് പ്രത്യേക മഹത്വമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുളസിയില നുള്ളുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

എന്നാല്‍ ഉണങ്ങിയതും വാടിയതുമായ തുളസിയിലകള്‍ പൂജാമുറിയില്‍ ഉപയോഗിക്കുന്നത് ദോഷങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍ വെക്കുന്നത് വീട്ടില്‍ ദുര്‍ഭാഗ്യവും ദാരിദ്ര്യവും കൊണ്ട് വരാന്‍ കാരണമാകും. ഇതുമൂലം കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങളില്‍ അണിയിക്കുന്ന മാലകളിലെ പൂക്കള്‍ ഉണങ്ങിയാല്‍ കുടുംബത്തില്‍ ദാരിദ്രം വരുമെന്നാണ് വിശ്വാസം.

സ്വര്‍ഗ്ഗത്തെയും ഭൂമിയേയും ബന്ധിപ്പിക്കുന്ന കണ്ണിയായിട്ടാണ് തുളസിച്ചെടിയെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഇവ ഉണങ്ങിയാല്‍ ഐശ്വര്യം അകലുന്നതിനും ദോഷങ്ങള്‍ പെരുകുന്നതിനും കാരണമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :