നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്; സമ്പൂർണഗ്രഹണം രാത്രി ഒന്നിന്

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്; സമ്പൂർണഗ്രഹണം രാത്രി ഒന്നിന്

ന്യൂഡൽഹി| Rijisha M.| Last Updated: വെള്ളി, 27 ജൂലൈ 2018 (10:12 IST)
നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. രാത്രി ഏകദേശം 10.45ന് ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങും. 11.45 മുതൽ അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂർണഗ്രഹണം രാത്രി ഒന്നോടെ ഉണ്ടാകും. ഒന്നേമുക്കാൽ മണിക്കൂറോളം ഇതു നീണ്ടുനിൽക്കുകയും ചെയ്യും.

ഗ്രഹണത്തിന്റെ രണ്ടാംഘട്ടം പുലർച്ചെ അഞ്ചുവരെ ആയിരിക്കും ദൃശ്യമാകുക. രാജ്യം മുഴുവൻ ഗ്രഹണം ദൃശ്യമാകും. ചന്ദ്രന് ചുവപ്പുരാശി പടരുന്നതിനാൽ ബ്ലഡ്മൂൺ പ്രതിഭാസവും കാണാനാകും. കഴിഞ്ഞ ജനുവരിയിലായിരുന്നു
ചന്ദ്രഗ്രഹണം ഉണ്ടായിരുന്നത്. അടുത്ത പൂർണ ചന്ദ്രഗ്രഹണം 2025 സെപ്റ്റംബർ ഏഴിനു നടക്കും.

15 വർഷങ്ങൾക്കുശേഷം ജൂലൈ 31നു ഭൂമിയോട് ഏറ്റവുമടുത്ത നിലയിൽ ചൊവ്വയെത്തും. ഇന്നുമുതൽ ഗ്രഹത്തെ കൂടുതൽ വലുപ്പത്തിലും തിളക്കത്തിലും കാണാൻ കഴിയും. ഭ്രമണപഥത്തിൽ, ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥിതിയിലാണ് ഇപ്പോൾ ചന്ദ്രൻ. അതിനാൽ വലുപ്പം കുറഞ്ഞ പൂർണചന്ദ്രനാകും അനുഭവപ്പെടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :