മരണം സ്വപ്‌നം കാണുന്നതാണ് ഏറ്റവും നല്ലത്; അതിനു ചില കാരണങ്ങളുണ്ട്

മരണം സ്വപ്‌നം കാണുന്നതാണ് ഏറ്റവും നല്ലത്; അതിനു ചില കാരണങ്ങളുണ്ട്

  Dreams , death , astrology , astro , dying , സ്വപ്‌നങ്ങള്‍ , സ്വപ്‌നം , മനസ് , മരണം , വിശ്വാസം
jibin| Last Modified വെള്ളി, 22 ജൂണ്‍ 2018 (15:07 IST)
സ്വപ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി കഥകളും വിശേഷണങ്ങളുമുണ്ട്. ആശങ്കകളും സന്ദേഹങ്ങളും പകരാന്‍ ശേഷിയുള്ള വിചിത്രമായ ഒരു അവസ്ഥയാണ് സ്വപ്‌നമെന്ന് പറയുന്നത്.

ചില സ്വപ്‌നങ്ങള്‍ മനസിലെ വല്ലാതെ ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യും. പുലര്‍ച്ചെ കാണുന്ന സ്വപ്‌നവുമായി ബന്ധപ്പെട്ട് നിരവധി കഥകളാ‍ണ് പഴമക്കാരിലൂടെ കൈമാറി വന്നിരിക്കുന്നത്.

മരണം സ്വപ്‌നം കാണുന്നത് എല്ലാവരെയും ഭയപ്പെടുത്തും. എന്നാല്‍, മരണം സ്വപ്‌നം കാണുന്നത്‌ നല്ലതാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. അതിനു നിരവധി കാരണങ്ങള്‍ അവര്‍ ചൂണ്ടി കാട്ടുന്നുണ്ട്.

മരണം സ്വപ്‌നം കാണുന്നത് ആ വ്യക്തിയുടെ ദീർഘായുസ്സിന്റെ സൂചനകളാണെന്നാണ് വിശ്വാസം. കൂടാതെ, ജീവിതത്തിൽ ഉടനെ തുടക്കമിടാൻ പോകുന്ന ഒരു കാര്യത്തിന്റെ സൂചനയായും അതിനെ കാണാമത്രേ.

എന്നാല്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നില്ല. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ സ്വപ്‌നമായി കാണുന്നു എന്നതാണ് സത്യം. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :