jibin|
Last Modified തിങ്കള്‍, 14 മെയ് 2018 (14:00 IST)
വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ പല തരത്തിലുള്ള ആരാധനകളും പൂജാ രീതികളും നിലനില്‍ക്കുന്നുണ്ട്. പുരാതന കാലം മുതല്‍ ഒരു വിഭാഗമാളുകള്‍ നാഗങ്ങളെ ആരാധിക്കുന്നുണ്ട്.
സർവദോഷ പരിഹാരത്തിനും സർവ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
നാഗാരധനയും ആയില്യവ്രതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിശ്വാസം.
ഇടവം മുതൽ കന്നിയിലെ ആയില്യം വരെ സർപ്പങ്ങൾ പുറ്റിൽ നിന്നും പുറത്തു വരാറില്ല. ഈ സമയം നാഗങ്ങള്‍ തപസിലാണെന്നും മുട്ടയിൽ അടയിരിക്കുന്നു എന്നും പറയപ്പെടുന്നുണ്ട്. അതിനാല്‍ നാഗാരാധന ഇപ്പോള്‍ പാടില്ല.
എന്താണ് ആയില്യവ്രതം എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം നോൽക്കണം. ആയില്യത്തിന്റെ പിറ്റേ ദിവസം മഹാദേവനെ ദർശനം നടത്തി മനസറിഞ്ഞ് പ്രാര്‍ഥിക്കുകയും തീർഥം കുടിച്ച് വ്രതമാവസാനിക്കുകയുമാണ് വേണ്ടത്.