വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2020 (15:24 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ദുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും.
പൂരാടം നക്ഷത്രം പൊതുവേ മോശം, സ്ത്രീകള്‍ക്കാണെങ്കില്‍ തീരെ മോശം എന്നാണ് പൊതുവേ ആളുകള്‍ കരുതിപ്പോരുന്നത്. എന്നാല്‍ മറ്റ് നക്ഷത്രങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ കവിഞ്ഞൊരു ദോഷവും പൂരാടത്തിനില്ല എന്നതാണ് സത്യം. പൂരാടം നക്ഷത്രമല്ല, ജാതകന്റെ ഗ്രഹനിലയാണ് പലപ്പോഴും പൂരാടക്കാര്‍ക്ക് ബുദ്ധിമുട്ടായി തീരുന്നത്. പൂരാടക്കാരായ സ്ത്രീകള്‍ക്ക് പൊതുവേ വിവാഹം വൈകിപ്പോകാറുണ്ട്. മാത്രമല്ല, വിവാഹ ബന്ധങ്ങളില്‍ നിന്ന് പലപ്പോഴും ബുദ്ധിമുട്ടുകളും തിരിച്ചടികളും ഉണ്ടാവാറുമുണ്ട്.
ഈയൊരു കാര്യം മുന്‍ നിര്‍ത്തിയാണ് പൂരാടം പിറന്ന സ്ത്രീകള്‍ എന്നും സങ്കടപ്പെടേണ്ടി വരുന്നതെന്ന് പറയാറുണ്ട്. മധ്യ വയസ്സാകുമ്പോഴേക്കും പൂരാടം പിറന്ന സ്ത്രീകള്‍ ജീവിതത്തില്‍ ഉന്നത തലങ്ങളില്‍ എത്തിയതായാണ് കാണാനാവുക. ഭരണം, പൊലീസ്, കലാരംഗം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് 30 -35 വയസാകുമ്പോഴേക്കും ഉന്നതി കൈവരാനാണ് സാധ്യത.