പബ്ലിസിറ്റി ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാർ, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (15:17 IST)
ജ്യോതിഷത്തില്‍ ഒരോ വ്യക്തിയുടെയും സ്വഭാവത്തെ നിര്‍ണയിക്കുന്നതില്‍ അവര്‍ ജനിച്ച രാശിക്ക് മുഖ്യസ്ഥാനമാണ് ഉള്ളത്. രാശികളില്‍ തുലാം രാശിക്കാര്‍ പ്രത്യേകതയുള്ളവരാണ്. തുലാം രാ‍ശിയുടെ ചിഹ്നമായി കാണിക്കുന്നത് ഒരു തുലാസാണ്. അതിനാല്‍ ന്യായാന്യായങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കുന്നവരാണ് തുലാം രാശിക്കാര്‍ എന്ന് അനുമാനിക്കാനാകും. ഇത്തരക്കാര്‍ രാഷ്ട്രീയം നീതിന്യായം, വ്യവസായം, ഭരണം, ഏജന്‍സി, ബിസിനസ്, സിനിമ, ടിവി, കലകള്‍, ജ്യോതിഷം, വേദാന്തം, യോഗ തുടങ്ങിയ മേഖലകളില്‍ ശോഭിക്കുന്നവരായി ഭവിക്കും എന്നാണ് പറയുന്നത്.

തുലാം രാശിയില്‍ ശുക്രന്റെ സ്വാധീനം വളരെ കൂടുതലാണ്. സൌന്ദര്യം, സുഖലോലുപത,കാമം, കലാസ്വാദനം തുടങ്ങിയവ ശുക്രന്റെ അധീനതയിലാണ്. അതിനാല്‍ തന്നെ തുലാം രാശിയില്‍ ജനിച്ചവര്‍ സുമുഖരും സുഖലോലുപരുമായിത്തീരാന്‍ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളില്‍ ആസക്തിയുള്ളതിനാല്‍ തന്നെ അത്തരം സാഹചര്യങ്ങളില്‍ എത്തിപ്പെട്ടാല്‍ തുലാം രാശിക്കാര്‍ കുഴിമടിയന്മാരാകും. എന്നാല്‍ നേട്ടങ്ങളുടെ അനുഭവമുണ്ടായാല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കും. തുടങ്ങുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തിക്കുകയും ചെയ്യാന്‍ ഇവരേകവിഞ്ഞ് മറ്റാരുമുണ്ടാകില്ല.

എല്ലാപേരെയും ഒരുമിച്ചു കൊണ്ടുപോകുന്നത് ഇഷ്ടപ്പെടുന്നവരാണിവര്‍. അതിനാല്‍ തന്നെ പ്രശ്ന പരിഹാരത്തിനായി മീഡിയേറ്ററായി പ്രവര്‍ത്തിക്കാന്‍ ഇവരെ നിയോഗിക്കുന്നത് ഗുണം ചെയ്യും. സത്യസന്ധരും കാപട്യമില്ലാത്തവരുമായിരിക്കുമെങ്കിലും നയവും തന്ത്രവും പഞ്ചാരയടിക്കുന്ന സ്വഭാവവും പ്രവൃത്തിയും കൊണ്ട് നേട്ടങ്ങള്‍ കൊയ്യുവാന്‍ ഇവര്‍ക്ക് സാധിക്കും. മറ്റുള്ളവരെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ഈ കഴിവ് ഇവരെ പലപ്പോഴും സഹായിക്കാറുണ്ട്. അന്യരുടെ വിഷമങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറും. ആത്മീയകാര്യങ്ങളില്‍ പ്രാമുഖ്യം കൊടുക്കുന്നു. മധുരവും കൊഴുപ്പുള്ള ഭക്ഷണ പ്രിയരാണ്. ശാന്തപ്രകൃതരായി തോന്നുമെങ്കിലും ഇടഞ്ഞാല്‍ പുലിയെപ്പോലെയാണ്. പ്രശസ്തിയുടെ കൊടുമുടിയിലെത്താന്‍ വേണ്ടി തീവ്രപരിശ്രമം ചെയ്ത് നേടിയെടുക്കുകയും ചെയ്യും.

പബ്ളിസിറ്റി ഇഷ്ടപ്പെടുന്നവരാണിവര്‍. കൂട്ടുകാരെ വീട്ടിലെ മെമ്പറെപ്പോലെ സ്നേഹിക്കുന്നവരാണിവര്‍. ഇവരുടെ മേലധികാരികളെ വളരെയധികം ഇഷ്ടപ്പെടുന്നവരാണിവര്‍. ഇവര്‍ ആരെ സമീപിച്ചാലും തൊഴിലിന്റെ കാര്യത്തില്‍ ഇവരെ എല്ലാപേരും സഹായിക്കും. കലയില്‍ തല്‍പരരാണിവര്‍. ഇവര്‍ ഇവരുടെ കഴിവില്‍ സംതൃപ്തരാണ്. ചഞ്ചലമനസ്കരായ ഇവരെ മറ്റുള്ളവര്‍ മുതലെടുക്കുകയും ഒരു സ്നേഹിതനോ, കൂട്ടുകാരനോ ആക്കി മാറ്റുകയും ചെയ്യുന്നു. ഒരു കാര്യത്തിലും മനസ്സുറപ്പിക്കാറില്ല. അപ്പോഴപ്പോഴായി ഇവരുടെ മനസും പ്രവര്‍ത്തിയും മാറിക്കൊണ്ടിരിക്കും. ഇതാണ് ഇവരുടെ ജീവിതത്തിലെ ചിലപ്പോഴുണ്ടാകുന്ന പരാജയത്തിനു കാരണം. ഇതു മാറ്റിയാല്‍ ഇവരുടെ ജീവിതത്തിലും തൊഴിലിലും വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്.

എല്ലാത്തിനും ഒരു നീതിയും ന്യായവും, ഒത്തൊരുമയും ഉള്ള കാര്യങ്ങളില്‍ ഇടപെടാനാണ് ഇവര്‍ക്ക് കൂടുതല്‍ ഇഷ്ടം. സാമൂഹിക ജീവിതവും പൊതുപ്രവര്‍ത്തനവും ഇവര്‍ വളരെയധികം നീതിയുക്തമായി ചെയ്യുന്നവരാണ്. ലോകം തന്നെ ഒരുമിച്ച് മുന്നേറണമെന്ന് കരുതുന്ന ഇവരുടെ രീതികള്‍ ബന്ധങ്ങളിലും സൌഹൃദങ്ങളിലും ദര്‍ശിക്കാനാകും. ആദര്‍ശത്തിനായി നിലകൊള്ളുന്നവരും പൊതുജനത്തിന്റെ നീരസത്തിന് പാത്രമാകുന്നവരുമാണ്. ചെറിയ തെറ്റുകള്‍ പോലും പെരുപ്പിച്ച് കാണിച്ച് മറ്റുള്ളവര്‍ക്ക് മനോവിഷമം ഉണ്ടാക്കും. അതുകൊണ്ട് അപമാനത്തിന് പാത്രമാകാറുണ്ട്. മാത്രമല്ല മനപൂര്‍വമല്ലാത്ത കാര്യങ്ങളില്‍ അപവാദങ്ങളില്‍ പെടാനും ഇടയാക്കും.

ഇവര്‍ 12 രാശിക്കാരുമായി യോജിക്കുന്നവരാണിവര്‍. അതുപോലെ റോക്കറ്റുപോലെ ഉയര്‍ച്ചയുമുള്ളവരാണിവര്‍. ഓന്തിനെ പോലെ നിറം മാറ്റി ജീവിതവിജയം നേടുന്നു. പട്ടാളക്കാരന്റെയോ പൊലീസുകാരന്റെയോ വകുപ്പില്‍ ശോഭിക്കും. മൃഗീയ സ്വഭാവം കൊണ്ട് ഒന്നും നേടിയെടുക്കാന്‍ കഴിയില്ല. നല്ല രീതിയിലെ സ്വഭാവവും, പരിഷ്കൃതമായ ഒരു ചുറ്റുപാടിലും മാത്രമെ നമുക്ക് നല്ലൊരു സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് ഇവര്‍ അടിയുറച്ചു വിശ്വസിക്കുന്നു. ആരെയും ഒറ്റപ്പെടുത്തുന്നതില്‍ താല്‍പര്യമില്ലാത്തവരാണിവര്‍, എങ്കിലും ലൌകികാസക്തി കൂടിയവരാണിവര്‍. ശുക്രന്റെ സ്വാധീനം കൂടുതല്‍ ഉള്ളതിനാല്‍ പ്രണയബന്ധത്തില്‍ അകപ്പെടുമെങ്കിലും പൂര്‍ണമായും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണിവര്‍ എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമെ പ്രണയബന്ധത്തില്‍ ഏര്‍പ്പെടുകയുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :