വെബ്‌ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 23 ഡിസംബര്‍ 2019 (21:02 IST)
പണം കൈമാറാതെയോ ഇടപാടുകൾ നടത്താതെയോ ഇന്നത്തെ കാലത്ത് ജീവിതം അസാധ്യമാണ് എന്നതാണ് വാസ്തവം. എന്നാൽ ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് സമ്പത്തിക ഞെരുക്കത്തിന് കാരണമാകും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്.
ചൊവ്വാ വെള്ളി എന്നീ ദിവസങ്ങൾ സാമ്പത്തിക ക്രയവിക്രയം നടത്തുന്നതിന് നല്ലതല്ല. ഈ ദിനങ്ങളിൽ ഒരിക്കലും വയ്പകൾ നൽകുകയോ സ്വികരിക്കുകയോ ചെയ്യരുതെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇത് സാമ്പത്തിക നഷ്ടത്തിനും ഐശ്വര്യക്ഷയത്തിനും കാരണമാകും.
കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്രങ്ങൾവരുന്ന ദിനങ്ങളിൽ കടം കൊടുക്കാൻ പാടില്ലാ എന്ന് ജ്യോതിഷ ഗ്രന്ഥളിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ധ്യാ സമയങ്ങളിലും ധനവും ധാന്യവും കൈമാറ്റം ചെയ്യുന്നത് ദോഷകരമാണ്.