Sumeesh|
Last Modified ഞായര്‍, 22 ജൂലൈ 2018 (11:41 IST)
നമ്മുടെ നാട്ടിലെ
പിറന്നാൾ ആഘോഷങ്ങൾക്ക് കാലത്തിനനുസരിച്ച് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ പേരും ഇപ്പോൾ പിറന്നാൾ ആഘോഷിക്കാറ് ഇംഗ്ലിഷ് മാസത്തിലെ തീയതി അനുസരിച്ചാണ്. മലയാള മാസമനുസരിച്ച് ജനിച്ച ദിവസത്തെ നക്ഷത്രം വരുന്ന ദിവദനാണ് മലയാളികൾ പണ്ടുതൊട്ടേ പിറന്നാൽ ആഘോഷിച്ചിരുന്നത്. പിറന്നാൾ എന്ന വാക്കിന്റെ അർഥവും അതുതന്നെ.
ആഘോഷിക്കുന്ന രീതിയും പാശ്ചാത്യമായി കഴിഞ്ഞിരിക്കുന്നു. പിറന്നാൾ കേക്ക് മുറിക്കുന്നതാണ് ഉപ്പോഴത്തെ രീതി. എന്നാൽ നാക്കിലയിൽ സദ്യ കഴിച്ചു വേണം പിറന്നാൾ ആഘോഷിക്കാൻ എന്നാണ് നമ്മുടെ പൂർവികർ പറയുന്നത്.
നാക്കില വളർച്ചയുടെയും ആയുസിന്റെയും ഒരു സൂചകമായാണ് നമ്മുടെ പൂർവികർ കണ്ടിരുന്നത് എന്നതിനാലാണ് ഇത്. ആരോഗ്യ പരമായ കാര്യങ്ങൾ കൂടിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതും നമ്മൾ മനസിലാക്കിയിരിക്കണം. ഇപ്പോൾ നമ്മൾ പിറന്നാൾ ആഘോഷിക്കുന്ന രീതി അനാരോഗ്യകരമാണ് എന്നതാണ് വാസ്തവം.