Sumeesh|
Last Modified ഞായര്‍, 1 ജൂലൈ 2018 (11:03 IST)
അയ്യപ്പ ക്ഷേത്രങ്ങളിലും ശനീശ്വരനുമായി ബന്ധപ്പെട്ട ആരാധനാലയങ്ങളിലുമാണ് നമ്മുടെ നാട്ടിൽ സാധാരണ ഗതിയിൽ എള്ളുതിരികൾ കത്തിക്കാറുള്ളത്. ഇവ വീട്ടിൽ കത്തിക്കുന്നത് നല്ലതാണോ എന്ന് പലരും സംശയം പ്രകടിപ്പിക്കറുണ്ട്. എന്നാൽ സംശയം വേങ്ങ. എള്ളു തിരി വീട്ടിൽ കത്തിക്കുന്നത് പുണ്യമായ ഒരു പ്രവർത്തിയായാണ് ജ്യോതിഷം പറയുന്നത്.
കോട്ടൺ തുണിയിൽ കരുത്ത എള്ളെണ്ണ ചാലിച്ച് അതൊരു ചെറിഉയ കിഴിപോലെയാക്കി മൺചിരാതിൽ വച്ച് എള്ളെണ്ണയൊഴിച്ച് തിരി തെളിക്കുന്നതിനെയാണ് എള്ളുതിരി
കത്തിക്കുക എന്ന് പറയുന്നത്. ഏഴരശനി, കണ്ടകശനി, അഷ്ടമശനി എനീ ദോഷങ്ങൾ ഉള്ളവർ എള്ളു തിരി കത്തിക്കുന്നത് ശനിദശയുടെ കാഠിന്യം കുറക്കാൻ സഹായിക്കും.
ശനിയാഴ്ച ദിവസങ്ങളിൽ അയ്യപ്പനേയും ശനീശ്വരനേയും സ്തുതിച്ച് സന്ധ്യക്ക് എള്ളുതിറ്റി കൊളുത്തുന്നത്. കുടുംബത്തിലെ ദോഷങ്ങൾ ഇല്ലാതാക്കുന്നതിന് എന്നാണ് വിശ്വാസം.