Widgets Magazine Widgets Magazine

ഫോര്‍പ്ലേയില്‍ താല്പര്യമില്ലേ ? എങ്കില്‍ സൂക്ഷിക്കണം... പ്രശ്നം ഗുരുതരമാണ് !

ശനി, 24 ഡിസം‌ബര്‍ 2016 (12:19 IST)

Widgets Magazine
relationship, sexual relation, life style, intimacy, health ലൈംഗിക ബന്ധം, ജീവിത രീതി, ബന്ധം, ആരോഗ്യം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ പങ്കാളി താല്‍പര്യം കാണിയ്‌ക്കുന്നില്ലെന്ന് പരാതി പലപ്പോളും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്നിരുന്നാലും എന്താണ് ഇതിനു കാരണമെന്ന് പല പുരുഷന്മാരും  തിരക്കാറില്ലെന്നതാണ്‌ വാസ്‌തവം. കിടപ്പറയില്‍ ചിലപ്പോള്‍ സ്‌ത്രീയ്‌ക്കു താല്‍പര്യം നഷ്ടപ്പെടുന്ന പല സന്ദര്‍ഭങ്ങളുമുണ്ടാകാറുണ്ട്. ചിലപ്പോള്‍ അവളുതോയ പ്രശ്‌നങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ പങ്കാളിയില്‍ നിന്നുണ്ടാകുന്ന ചില പ്രവൃത്തികള്‍കൊണ്ടോ ആയിരിക്കാം സ്‌ത്രീകള്‍ക്ക് കിടപ്പറ താല്പര്യം നഷ്ടമാകുന്നത്.   
 
തങ്ങളുടെ പുരുഷന്റെ ആത്മവിശ്വാസക്കുറവും കാര്യങ്ങള്‍ മുന്‍കയ്യെടുത്തു ചെയ്യാനുള്ള മടിയും ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. സെക്‌സിലാണെങ്കിലും ലാളന ഒരുപാടിഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ ഫോര്‍പ്ലേ അഥവാ വിവാഹപൂര്‍വ രതിലീലകളില്‍ താല്‍പര്യം കാണിയ്‌ക്കാതെ നേരിട്ട്‌ ലൈംഗിക ബന്ധത്തിലേക്ക് കടക്കുന്നത് സ്‌ത്രീകളുടെ ലൈംഗികതാല്‍പര്യം കെടുത്തുന്ന ഒന്നാണ്‌. അതുപോലെ സ്ഥിരമായുള്ള ദിനചര്യ പോലുള്ള സെക്‌സും സ്‌ത്രീകളുടെ ലൈംഗികതാല്‍പര്യം കെടുത്തും.  
 
കിടപ്പറയാണെങ്കില്‍ കൂടി വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും‍. എന്നാല്‍ ചില പുരുഷന്മാര്‍ സ്‌ത്രീ ശരീരം തങ്ങളുടെ കരുത്തു തെളിയിക്കാനുള്ള ഒന്നായാണ് കാണുന്നത്‌. ഇത്തരം ചിന്താഗതിയോടെയുള്ള മുന്നേറ്റം ഒരു സ്‌ത്രീകളും താല്‍പര്യപ്പെടില്ല. ഇത്‌ ഭാവിയില്‍ സെക്‌സിനോടു മുഖം തിരിച്ചു നില്‍ക്കാനുള്ള കാരണമാവുകയും ചെയ്യും. അതുപോലെ സ്‌ത്രീയുടെ താല്‍പര്യം ചോദിച്ചറിയാതിരിക്കുന്നതും അവളുടെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കാതിരിക്കുന്നതും സെക്‌സിനോടു മുഖം തിരിച്ചു നില്‍ക്കാന്‍ സ്‌ത്രീകളെ പ്രേരിപ്പിയ്‌ക്കാറുണ്ട്‌.
 
കൂടാതെ ഡിപ്രഷന്‍, മറ്റ്‌ അസുഖങ്ങള്‍, സെക്‌സ്‌ സമയത്ത് അനുഭവപ്പെടുന്ന വേദന എന്നിവയും ചില സമയങ്ങളില്‍ സെക്‌സിനു നേരെ മുഖം തിരിയ്ക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കാറുണ്ട്. മെനോപോസിനോടനുബന്ധിച്ചും ആര്‍ത്തവസമയമടുക്കുന്ന വേളയിലും പല സ്‌ത്രീകള്‍ക്കും സെക്‌സില്‍ താല്‍പര്യക്കുറവുണ്ടാകാറുണ്ട്‌. സ്ത്രീ ശരീരത്തിലെ ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമാകുന്നത്‌. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഇത്തരക്കാരനാണോ നിങ്ങളുടെ പങ്കാളി ? എങ്കില്‍ ഒന്നു ശ്രദ്ധിക്കണം !

ലൈംഗിക ബന്ധത്തിനിടെ വികാരപരവശനായി നിര്‍ത്താതെ സംസാരിക്കുന്നത് ഒരു നല്ല ശീലമല്ല. ചില ...

news

വേദനകൾക്ക് ചൂട് പിടിക്കാം, വേണമെങ്കിൽ ഐസ് വെക്കാം; പക്ഷേ ഇത് നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?

വേദനകൾ എന്നും മനുഷ്യന്റെ കൂടെതന്നെയുണ്ട്. വേദന ഉണ്ടായാൽ പലരും പല മാർഗങ്ങളാണ് ...

news

സ്‌ത്രീക്ക് ലൈംഗികതയില്‍ പൂര്‍ണ്ണത വരാത്തത് എന്തുകൊണ്ട് ?; ചില കാര്യങ്ങള്‍ പുരുഷന്‍ അറിയേണ്ടതുണ്ട്

ദാമ്പത്യത്തില്‍ പല സ്‌ത്രീകള്‍ക്കും അന്യമായ ഒന്നാണ് രതിമൂര്‍ച്ഛ എന്ന സ്വര്‍ഗീയ അനുഭൂതി. ...

news

ഇക്കാര്യത്തില്‍ സ്ത്രീകള്‍ പുലികളാണ്, എന്നാല്‍ പുരുഷന്മാര്‍ക്ക് ഒരു താല്പര്യവുമില്ല !

പരസ്പര സ്നേഹവും വിശ്വാസവും മനപ്പൊരുത്തവുമെല്ലാമാണ് സ്ത്രീപുരുഷ ബന്ധത്തിന്റെ അടിസ്ഥാനം. ...

Widgets Magazine Widgets Magazine