പ്രണയത്തിന്‍റെ ആശയവിനിമയം

PROPRO
പ്രണയത്തില്‍ ആശയ വിനിമയത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? കണ്ണും കണ്ണും കഥ പറയുമ്പോള്‍ പിന്നെന്ത് ആശയവിനിമയം എന്നാകും. എന്നാല്‍ സുദൃഡമായ ബന്ധത്തിന് ആശയവിനിമയം ഒരു മുഖ്യ ഘടകമാണെന്ന് മനശ്ശാസ്ത്ര വിദഗ്‌ദര്‍. പരസ്പരം മനസ്സിലാക്കാനും ബന്ധം സുദൃഡമായി കാത്തു സൂക്ഷിക്കാനും എല്ലാ അര്‍ത്ഥത്തിലും ആത്‌മ വിശ്വാസം വളര്‍ത്താനും പരസ്പരമുള്ള ആഴത്തിലേക്ക് ഇറങ്ങാനും ആശയവിനിമയം കൂടിയേ തീരൂ.

പരസ്പരം വിനോദിപ്പിക്കാനും സന്തോഷം നിലനിര്‍ത്താനും ദുഖങ്ങള്‍ പങ്കിടാനും കഴിയുമ്പോഴാണ് ഒന്നാണെന്ന ബോധത്തിലേക്ക് വരിക. ഒറ്റപ്പെടല്‍ എന്ന വികാരം അനുഭവപ്പെടുന്നതിന് മികച്ച ആശയ വിനിമയം ഇല്ലാത്തതും പരസ്പരം സൌഹൃദം ഇല്ലായ്‌മയും ഒരു പ്രധാന കാരണമാണ്. എന്നിരുന്നാലും ആശയ വിനിമയത്തിലെ ചില അപകട സാധ്യതകള്‍ തിരിച്ചറിയേണ്ടതുണ്ട്. പ്രണയബന്ധത്തിന്‍റെ സ്വരച്ചേര്‍ച്ചയെ അപകടപ്പെടുത്തുന്ന ചിലത്.

അവയെ തിരിച്ചറിയുന്നത് ചിലപ്പോള്‍ നന്നായിരിക്കും. പെണ്‍കുട്ടികള്‍ ആണെങ്കില്‍ പങ്കാളിയെ അസ്വാതന്ത്ര്യനാക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നില്ല എന്നത് മനസ്സിലാക്കുക. നിങ്ങള്‍ സ്നേഹം കൊണ്ട് അവനെ കീഴടക്കുമെങ്കിലും എപ്പോഴും കൂടെയിരിക്കണമെന്നും കൂടെയുണ്ടാകണമെന്ന ചിന്തയും അവനെ മുഷിപ്പിക്കും തീര്‍ച്ച.

WEBDUNIA|
വിശ്വാസ്യത ഇല്ലായ്‌മയും പൊതു സ്ഥലത്ത് അപമാനിക്കുന്നതും സഹതാപ തരംഗത്തിനായി എപ്പോഴും പരിതാപം പറയുന്നതും ഒരു പക്ഷേ നിങ്ങളുടെ പെണ്‍കുട്ടിയെ ബോറടിപ്പിച്ചേക്കാം. നിങ്ങള്‍ ഒന്നിലധികം പങ്കാളിയെ തേടുന്നവനാണെന്ന് തോന്നലും തന്നെ പരിഗണിക്കുന്നില്ല എന്ന തോന്നലും പെണ്‍കുട്ടിക്ക് ഇഷ്ടക്കേട് വരുത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :