'തള്ളന്താനം' ട്രോളന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവന്‍ !

വെള്ളി, 22 ഡിസം‌ബര്‍ 2017 (12:51 IST)

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. 
 
രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
 
കേരളത്തില്‍ നിന്നുള്ള ഒരേയൊരു കേന്ദ്ര മന്ത്രിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. കണ്ണന്താനവും അദ്ദേഹത്തിന്റെ ഭാര്യ ഷീലയും കേരളത്തിലെ ട്രോളന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ തന്നെ ചില പരാമര്‍ശങ്ങള്‍ കൊണ്ട് 'തള്ളന്താനം' എന്നൊരു പേര് തന്നെ ട്രോളന്‍മാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.
 
ഇന്ധന വിലവര്‍ദ്ധനവ് സര്‍ക്കാരിന്റെ മനപ്പൂര്‍വ്വമുള്ള തീരുമാനമാണെന്നും ഇതിലൂടെ കിട്ടുന്ന നികുതി ഉപയോഗിച്ച് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞത് ട്രോള്‍ന്മാര്‍ ആഘോഷമാക്കിയിരുന്നു.  
 
ശേഷം അദ്ദേഹം ശബരിമല ചവിട്ടിയതും, വിമാനത്താവളത്തില്‍ വനിതാ ഡോക്ടർ കയർത്ത് സംസാരിച്ചതുമെല്ലാം ട്രോളന്മാര്‍ ശരിക്കും ആഘോഷിച്ചിരുന്നു. ഓഖി ദുരിതബാധിത പ്രദേശങ്ങൾ നേരിൽക്കണ്ടു വിലയിരുത്താൻ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ജീവനക്കാര്‍ മാറ്റി നിര്‍ത്തിയതാണ് അവസാനം ട്രോള്‍ന്മാര്‍ ഏറ്റെടുത്ത വിഷയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ട്രോള്‍ സോഷ്യല്‍ മീഡിയ വ്യക്തി സ്വതന്ത്ര്യം അല്‍ഫോന്‍സ് കണ്ണന്താനം Troll Newspapper Cartoons Kannanthanam Internet Troll Social Media

വാര്‍ത്ത

news

കൊച്ചുകുട്ടികളുടെ അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വിതരണം; യുവാവ് പിടിയില്‍

സാമൂഹ്യ മാധ്യമങ്ങളില്‍ ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ...

news

പുതുവൈപ്പ് പദ്ധതിക്ക് തടസ്സമില്ല; സമരക്കാരുടെ ഹർജി ഹരിത ട്രൈബ്യൂണല്‍ തള്ളി, പ്രതിഷേധം ശക്തമാകുന്നു

പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ എന്‍ ജി പ്ലാന്റ് നിര്‍മാണം നിര്‍ത്തി ...

news

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ...