എല്‍ഡിഎഫ് സര്‍ക്കാര്‍ സേനയെ ഞെട്ടിച്ചത് സെന്‍‌കുമാറിനെ മാറ്റിയതിലൂടെ

സെന്‍‌കുമാറിനെ താഴെയിറക്കി പിണറായി

  TP senkumar , LDF government , pinarayi vijyan , CPM , supremcourt , senkumar , oommen chandy , എല്‍ഡിഎഫ് സര്‍ക്കാര്‍ , ടിപി സെന്‍കുമാര്‍ , ലോക്നാഥ് ബെഹ്റ , സുപ്രീംകോടതി , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 20 ഡിസം‌ബര്‍ 2016 (19:30 IST)
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആഭ്യന്തരവകുപ്പില്‍ നടന്ന അഴിച്ചുപണി ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ച നടപടി ഞെട്ടിപ്പിക്കുന്നതായിരുന്നു.

സെന്‍കുമാറിനെ കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയാക്കി പിണറായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്‌തു. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെ മാറ്റിയത്.

പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ നടപടിയിൽ ചട്ടലംഘനമുണ്ട്. സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും വിരുദ്ധമായ നടപടിയാണിത്. നിയമ വിരുദ്ധമായിട്ടാണ് തന്നെ സ്ഥാനത്തു നിന്നും നീക്കിയതെന്നും ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ കോടതിയില്‍ പോയെങ്കിലും അനുകൂലമായ വിധിയൊന്നും ലഭിച്ചില്ല.

അതീവ രഹസ്യമായി ഒരു തുമ്പ് പോലും പുറത്തുപോകാതെയുള്ള നീക്കമായിരുന്നു സെന്‍‌കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ ഒരു കളങ്കവും ഏല്‍ക്കാതിരുന്ന സെന്‍‌കുമാറിന് വിനായയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങളും കേസുകളുമായിരുന്നു. സോളാര്‍ കേസ് മുതല്‍ ബാര്‍ കോഴവരെയുള്ള ആരോപണങ്ങളില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും ആരോപണവിധേയരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നുവെന്നുമാണ് സെന്‍‌കുമാറിന് നേരെയുണ്ടായ ഗുരുതരമായ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :