രാജ്യാന്തര ചലച്ചിത്ര മേള: ക്ലാഷിന് സുവർണ ചകോരം

ക്ലാഷിന്​ സുവർണ ചകോരം; വിധു വിൻസെ​ൻറി​ന്​​ രജത ചകോരം

  Clash movie, Clash wins Suvarna Chakoram, Golden Crow Pheasant Award, Mohamed Diab , Kerala film fest , Clash , pinarayi vijyan , രാജ്യാന്തര ചലച്ചിത്രോത്സവം , സുവർണ ചകോരം , ക്ലാഷ് , മുഹമ്മദ് ദിയാബ് , ഐഎഫ്​എഫ്​കെ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2016 (20:46 IST)
21മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഈജിപ്​ഷ്യൻ ചിത്രമായ ക്ലാഷിന്.
15 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

അറബ്​ വസന്താനന്തര സംഭവങ്ങൾ ​പ്രമേയമാക്കി മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ക്ലാഷ് പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രവുമായി. നിശാഗന്ധിയിൽ നടന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.

വിധു വിൻസെ​ൻറി​ന്​​ മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരം ലഭിച്ചു​.
മികച്ച മലയാള ചി​ത്രത്തിനുള്ള ഫിപ്രസി പുരസ്​കാരവും വിധു വിൻസെൻറി​​ന്റെ മാൻഹോളിനാണ്​. മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്​പാക്​ പുരസ്​കാരം കമ്മട്ടിപ്പാടത്തിന്​ ലഭിച്ചു.

മികച്ച ഏഷ്യൻ ​ചി​ത്രത്തിനുള്ള പുരസ്​കാരം തുർക്കി ചിത്രമായ കോൾഡ്​ ഓഫ്​ കാലണ്ടർ നേടി. തുർക്കി ചിത്രമായ ക്ലെയർ ഒബ്​സ്​ക്യൂറി​​ന്റെ സംവിധായിക യസീം ഉസ്​താഗ്ലുവിനാണ്​​
രജതചകോരം. ഫിപ്രസി പുരസ്​കാരം സ്​പാനിഷ്​ ചിത്രമായ വെയർ ഹൗസ്​ഡിനാണ്​.

ദ്രാവിഡ ദൃശ്യതാളത്തോടെയാണ് ഏട്ടു രാപകലുകളെ ദൃശ്യസമ്പന്നമാക്കിയ ചലച്ചിത്രമേള കൊടിയിറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :