തമിഴകത്തിനെ കണ്ണീരിലാഴ്ത്തിയ ‘അമ്മ’യുടെ മരണം

തമിഴ്നാടിന് ആഘാതമേല്പിച്ച ജയലളിതയുടെ മരണം

ചെന്നൈ| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2016 (15:26 IST)
തമിഴകത്തിന് ഡിസംബര്‍ ഇത്തവണയും കണ്ണീരിന്റേത് ആയിരുന്നു. മുഖ്യമന്ത്രി ജയലളിതയുടെ മരണം തമിഴ്മക്കള്‍ക്ക് ഏല്പിച്ച ആഘാതം ചെറുതായിരുന്നില്ല. ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം ഔദ്യോഗികമായി അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആ രാത്രിയില്‍ തന്നെ ഒ പനീര്‍ സെല്‍വം മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തു.

പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 22ന് ആയിരുന്നു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി മരിച്ചതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞെങ്കിലും അധികൃതര്‍ അത് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി സുഖമായി വരുന്നതായും ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് പോകാമെന്നും ആശുപത്രി നവംബര്‍ അവസാനത്തോടെ വ്യക്തമാക്കി. സുഖമായി വരുന്നെന്ന വാര്‍ത്ത തമിഴ്മക്കളില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയപ്പോഴാണ് ഡിസംബര്‍ നാലാം തിയതി ഹൃദയാഘാതം സംഭവിച്ചെന്നും ആരോഗ്യനില അതീവഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചത്.

മുഖ്യമന്ത്രിക്ക് ഹൃദയാഘാതം വന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് അവര്‍ മരിച്ചെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പരന്നു. എന്നാല്‍, മരണവാര്‍ത്ത നിഷേധിച്ച ആശുപത്രി അധികൃതര്‍ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് സാധ്യമാകുന്ന എല്ലാ വിദഗ്ധ ചികിത്സകളും നല്കുകയാണെന്നും അറിയിച്ചു. വൈകുന്നേരത്തോടെ ചില തമിഴ് വാര്‍ത്താചാനലുകള്‍ മുഖ്യമന്ത്രി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തെങ്കിലും ആശുപത്രി വാര്‍ത്ത നിഷേധിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ ആശുപത്രി
മരണം സ്ഥിരീകരിക്കുകയായിരുന്നു. മറീന ബീച്ചില്‍ എം ജി ആര്‍ സ്മൃതിമണ്ഡപത്തിന് സമീപമായാണ് മുഖ്യമന്ത്രി ജയലളിതയെ അടക്കം ചെയ്തത്. ബന്ധുക്കളെ പങ്കെടുപ്പിക്കാതിരുന്ന സംസ്കാരചടങ്ങുകള്‍ക്ക് തോഴി ശശികല ആയിരുന്നു നേതൃത്വം നല്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ
രമ്യയ്ക്ക് 7 വോട്ടും സിപിഎമ്മിലെ മോള്‍ജി രാജീവിന് അഞ്ചു വോട്ടുമാണ് കിട്ടിയത്

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം
മയക്കു മരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസെടുത്തതെന്നാണ് ...

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ...

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍
. 2022 മാര്‍ച്ച് 2 ലെ ഉത്തരവാണ് മരവിപ്പിച്ചത്.

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, ...

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല
രൂക്ഷവിമര്‍ശനം കോണ്‍ഗ്രസില്‍ നിന്ന് ഉയരുമ്പോഴും കെകെ രാഗേഷിനെ പറ്റിയുള്ള പോസ്റ്റ് ...

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ ...

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ
ഷൈന്‍ ഫോണ്‍ പോലീസിനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്