വര്‍ധ ദുര്‍ബലമായി; തമിഴ്നാട്ടില്‍ മരണം 18; മരിച്ചവരില്‍ ഒരു മലയാളിയും

വര്‍ധ ദുര്‍ബലമായി; സംസ്ഥാനത്ത് മരണം 18

ചെന്നൈ| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2016 (08:24 IST)
തമിഴ്നാടിന്റെ തീരപ്രദേശത്ത് ആഞ്ഞടിച്ച വര്‍ധ കൊടുങ്കാറ്റ് ഏല്പിച്ച ആഘാതത്തില്‍ നിന്നും സംസ്ഥാനം തിരിച്ചെത്തുന്നു. തീരത്ത് ആഞ്ഞടിച്ച കാറ്റില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗികകണക്ക് അനുസരിച്ചാണിത്.

മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. തൃശൂര്‍ സ്വദേശിയായ ഗോകുല്‍ ജയകുമാറാണ് (18)
മരിച്ചത്. ഇയാളും കൂട്ടരും സഞ്ചരിച്ചിരുന്ന കാര്‍ കനത്ത മഴയത്ത് നിയന്ത്രണം നഷ്‌ടമായി മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റു.

അതേസമയം, മോശമായ കാലാവസ്ഥ മൂലം റദ്ദാക്കിയിരുന്ന ചെന്നൈയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും പുനരാരംഭിച്ചു. ചെന്നൈ നഗരത്തില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്.

കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം തമിഴ്നാടിന്റെ വടക്കുഭാഗങ്ങളിലും ഇതിനോട് ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയുടെ തെക്കുഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :