ക്രിക്കറ്റ്.. ഇന്ത്യയുടെ ആവേശം തീരുന്നില്ല

അഭയന്‍ പി എസ്

bowled
PROPRO


സച്ചിന്‍ കൂടുതല്‍ മത്സരങ്ങളും 15,000 റണ്‍സ് തികച്ചതും ഈ വര്‍ഷമായിരുന്നു 50 കളില്‍ പുതിയ ഒരു ലോക റെക്കോഡ് കൂടി കണ്ടെത്താനും സച്ചിനായി. ധോനി ആറു വിക്കറ്റ് നേട്ടത്തില്‍ പങ്കാളിയാകുന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറാകുന്നതും കേരളത്തിന്‍റെ ശ്രീകുമാരന്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ചതുമെല്ലാം ഈ വര്‍ഷത്തെ പ്രത്യേകതകളില്‍ പെടുന്നു.

പരിശീലകനില്ലാതെ ആറുമാസത്തിലധികം ചെലവഴിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ദക്ഷിണാഫ്രിക്കക്കാരന്‍ ഗാരി കിസ്റ്റനെ നല്‍കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രശ്‌നം പരിഹരിച്ചത്. ദീര്‍ഘ നാളത്തെ കാത്തിരിപ്പുണ്ടായെങ്കിലും നായകനാക്കി നല്ലരീതിയില്‍ വിടവാങ്ങാന്‍ കുംബ്ലേയ്‌ക്ക് അവസരവും ഇന്ത്യ നല്‍കി. ധോനിയെ എകദിനത്തില്‍ നായകനും ടെസ്റ്റില്‍ ഉപനായകനായും അവരോധിച്ചു കൊണ്ടായിരുന്നു ഈ നീക്കം. പാകിസ്ഥാനെതിരെയുള്‍ല ആദ്യ ടെസ്റ്റ് പരമ്പര നേടിക്കൊണ്ട് കുംബ്ലേ ഈ നടപടിയെ ന്യായീകരിക്കുകയും ചെയ്തു.


WEBDUNIA|
ഒരോവറിലെ ആറു പന്തുകളും സിക്സറുകള്‍ പറത്തിയ യുവരാജ് സിംഗായിരുന്നു ശരിക്കും ട്വന്‍റിയിലെ താരം. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ എല്ലാ പന്തും യുവി ഗ്യാലറിയില്‍ എത്തിച്ചു. ആദ്യ പന്ത് ലോംഗ് ഓണിനു മുകളിലൂടെ. രണ്ടാം പന്ത് സ്ക്വയര്‍ ലെഗിനു മുകളിലൂടെ പറത്തി. എക്‍സ്ട്രാ കവറിലേക്കായിരുന്നു മൂന്നാം പന്ത്. നാലാം പന്ത് പോയിന്‍റിലും അഞ്ചാം പന്ത് മിഡ് വിക്കറ്റിലേക്കും ആറാം പന്ത് മിഡ് ഓണിനു മുകളിലൂടെയുമായിരുന്നു പറന്നത്.

ട്വന്‍റി നേടിയതിനു പിന്നാലെ ഇന്ത്യയില്‍ ഏകദിന പരമ്പരയ്‌ക്കായെത്തിയ ഓസ്ട്രേലിയന്‍ ടീമിനെതിരെ നടന്ന വംശീയാക്ഷേപത്തിലും ഇന്ത്യ പങ്കാളികളായി. ഓസ്ട്രേലിയന്‍ ഓള്‍ റൌണ്ടര്‍ സൈമണ്‍സിനെതിരെയായിരുന്നു പ്രധാനമായും ആക്ഷേപം. ചൂടുപിടിച്ച ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഏറ്റവും വില്ലനായതാകട്ടെ ഇന്ത്യയുടെ മലയാളി ബൌളര്‍ ശ്രീശാന്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :