ഹനുമദ് ഭഗവാന് മ്യൂസിയം

അരവിന്ദ് ശുക്ല

Hanuman
WDWD
പലതരം മ്യൂസിയങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍, ദേവന് വേണ്ടി ഒരു മ്യൂസിയം; അത് അപൂര്‍വ്വം തന്നെയാണ്. ഭഗവാന്‍ ഹനുമാന്‍റെ ഭക്തര്‍ക്കായി ഇത്തരമൊരു മ്യൂസിയം ഒരുക്കിയിരിക്കുന്നത് ലക്‍നൌവിലാണ്.

‘ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ്സില്‍’ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ അപൂര്‍വ്വ മ്യൂസിയം സുനില്‍ ഗോമ്പാര്‍ എന്ന ഭക്തനാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെ അദ്ദേഹം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹനുമാനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ശേഖരിച്ചിരിക്കുന്നു. ഈ മ്യൂസിയം 2004 നവംബര്‍ 21 ന് ആണ് ഉദ്ഘാടനം ചെയ്തത്.

ലക്‍നൌവിലെ ഇന്ദിരാ നഗറിലുള്ള വീടിന്‍റെ ഒന്നാം നിലയിലാണ് സുനില്‍ ഹനുമാന്‍ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ‘ബജ്രംഗ് നികുഞ്ജ്’ എന്ന് പേരിട്ടിട്ടുള്ള ഈ മ്യൂസിയത്തില്‍ ശ്രീരാമചന്ദ്രന്‍റെ 48 മുദ്രകളോട് കൂടിയ ഹനുമദ് പാദമുദ്ര വെള്ളിയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നത് പ്രധാന ആകര്‍ഷണമായി കാണാം. അതേപോലെ, ഹനുമാനെ ശ്രീരാമചന്ദ്രന്‍ വിളിച്ച 1000 പേരുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ‘ഹനുമല്‍ സഹസ്രനാമ സ്തോത്ര’ത്തില്‍ പരാമര്‍ശിച്ചിട്ടുള്ളവയാണ് ഈ പേരുകള്‍.

ഭഗവാന്‍ ഹനുമാന്‍റെ വളരെ അപൂര്‍വ്വങ്ങളായ 600 ചിത്രങ്ങളാണ് സുനില്‍ ഭക്തര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ ചിലവ പതിനേഴാം നൂറ്റാണ്ടില്‍ വരച്ചവയാണ്. ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന അപൂര്‍വ്വ ഹനുമദ് വിഗ്രഹങ്ങളും ഭക്തരെ ആകര്‍ഷിക്കുന്നു.
Hanuman
WDWD


ഹനുമാന്‍റെ ജീവിതത്തെ കുറിച്ച് വര്‍ണ്ണിക്കുന്ന ഒരു ചുവര്‍ ചിത്രവും ഈ മ്യൂസിയത്തിന് അലങ്കാരമാണ്. രാമന്‍-സീത, ശിവന്‍, ലക്ഷ്മി, ഹനുമാന്‍റെ പിതാവ് കേസരി, അമ്മ അഞ്ജാനി, സൂര്യ ഭഗവാന്‍, വായു ഭഗവാന്‍ എന്നിവരെയും ഈ ചിത്രത്തില്‍
കാണാം. സുഗ്രീവന്‍, അംഗദ്, നളന്‍, ജാംവന്ത് തുടങ്ങിയവരെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


അരവിന്ദ് ശുക്ല|
ഫോട്ടോഗാലറി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :