ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ തമിഴ് നാട്ടിലെ അരുണാചലേശ്വര സന്നിധിയിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്. ശിവഭഗവാന്റെ പ്രതിരൂപമായാണ് അരുണാചലേശ്വരനെ കാണുന്നത്. 2665 അടി ഉയരമുള്ള പര്‍വതത്തെ ആണ് അരുണാചലേശ്വരനായി ജനങ്ങള്‍ കാണുന്നത്.
എല്ലാ പൌര്‍ണ്ണമി ദിവസവും രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ തീര്‍ത്ഥാടകര്‍ ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പതിനാല് കിലോമീറ്റര്‍ ചുറ്റളവില്‍ നഗ്നപാദരായാണ് ഭക്തലക്ഷങ്ങള്‍ അരുണാചലേശ്വരനെ വലം വയ്ക്കുന്നത്. ഗിരിപ്രദക്ഷിണം എന്ന് ഇതറിയപ്പെടുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍ പത്ത് മുതല്‍ പതിനഞ്ച് വരെ ലക്ഷം പേര് ഇവിടെ എത്തിച്ചേരുന്നു. ഹിന്ദുക്കളുടെ പ്രധാനപ്പെട്ട അഘോഷങ്ങളിലൊന്നായ മഹാശിവരാത്രിയുടെ ഉത്ഭവം തന്നെ ഇവിടെ നിന്നാണ്.
അരുണാചലേശ്വര പര്‍വതത്തിന് മുകളിലാണ് പ്രസിദ്ധമായ തിരുവണ്ണാമല ക്ഷേത്രം. ഈ സ്ഥലത്തെ കുറിച്ച് ചിന്തിച്ചാല്‍ തന്നെ മുക്തി ലഭിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
FILE
WD
ശിവഭഗവാന്റെ പഞ്ച ഭൂത ക്ഷേത്രങ്ങളിലൊന്നായാണ് ശ്രീ അരുണാചലേശ്വരന്‍ അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളിലെ അഗ്നി ക്ഷേത്രമാണിത്. ( കാഞ്ചിയും തിരുവാരൂരും ഭൂമിയെ സൂചിപ്പിക്കുന്നു,ചിദംബരം ആകാശത്തെ സൂചിപ്പിക്കുന്നു, ശ്രീ കാളഹസ്തി വായുവിനെ സൂചിപ്പിക്കുന്നു, തിരുവനൈക ജലത്തെ സൂചിപ്പിക്കുന്നു)