ശനി ദോഷം എന്ന് കേട്ടിട്ടില്ലേ? സര്‍വ കാര്യങ്ങളും കുഴപ്പത്തില്‍ ആകുമ്പോള്‍ ആള്ക്കാര് പറയും, ശനി ബാധിച്ചുവെന്ന്.എന്തിന് സാക്ഷാല്‍ പരമശിവന് വരെ ശനി ബാധിച്ചുവെന്ന് പുരാണത്തില്‍ പറയുന്നുണ്ട്.
എന്നാല്‍, ഈ പറയുന്ന ശനിയെ എല്ലാം വിശ്വസിച്ച് ഏല്‍പ്പിച്ച് ഭക്തിയോടെ ആരാധിക്കുന്ന ഒരു ഗ്രാമമുണ്ട്. ശനിദേവനിലുള്ള വിശ്വാസം മൂലം ഈ ഗ്രാമത്തിലെ വീടുകളും കടകളും ആരും പൂട്ടാറില്ല.എന്തിന് ബാങ്ക് കെട്ടിടത്തിന് പോലും താഴില്ല! ശനിദേവന് ഗ്രാമത്തെ സംരക്ഷിക്കുന്നുവെന്നും കള്ളന്മാര്ക്ക് ഗ്രാമാതിര്‍ത്തിക്കുള്ളില്‍ കടക്കാനാകില്ലെന്നുമാണ് പരമ്പരാഗതമായ വിശ്വാസം. ഗ്രാമത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഈ പ്രദേശത്ത് കള്ളന് കയറിയതായി ഒരു വാര്‍ത്തയും ആരും കേട്ടിട്ടുമില്ല!
മഹാരാഷ്ട്രയിലെ നാസിക്കിന് സമീപമാണ് ശനി-ഷിന്ഗനാപുര് എന്ന ഗ്രാമം.ശനിയെ ആരാധിക്കുന്നുണ്ടെങ്കിലും ഇവിടെ പ്രതിഷ്ഠയെന്ന് പറയുന്നത് കല്ല് കൊണ്ടുള്ള സ്തൂപമാണ്.ഈ സ്തൂപത്തെ ശനിഭഗവാനായി സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ഭക്തര്‍ ചെയ്യുന്നത്.
പൂജകള്‍ നടത്താന്‍ പൂജാരിയും ഇവിടില്ല.ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പുരുഷന്മാരായ ഭക്തര്‍ അടുത്തുള്ള
WD
WD
തീര്‍ത്ഥത്തില്‍ കുളിക്കേണ്ടതുണ്ട്. കുളിച്ച് കാവി വസ്ത്രം ധരിച്ചാകും ദര്‍ശനം നടത്തുക.തുടര്‍ന്ന് സ്തൂപത്തിന് ചുറ്റും മന്ത്രങ്ങള്‍ ഉരുവിട്ട് പ്രദക്ഷിണം വയ്ക്കുന്നു.