ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ്; 12 ലക്ഷം രൂപയുടെ നഷ്ടമെന്ന് കെഎസ്ആര്‍ടിസി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (13:29 IST)
തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നതുമൂലം 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കെഎസ്ആര്‍ടിസി. മുന്‍കാലങ്ങളില്‍ ചെങ്ങന്നൂരില്‍ നിന്ന് ദിവസേന 61 സര്‍വീസുകളാണ് നടത്തീയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 15 സര്‍വീസുകളാണ് ഉള്ളത്. 15 ലക്ഷം രൂപയോളം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ടിക്കറ്റ് വരുമാനം രണ്ടരലക്ഷത്തോളം രൂപ മാത്രമാണ്. കൂടാതെ മഴമൂലം തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്താതിരുന്നതും തിരിച്ചടിയായിട്ടുണ്ട്. ഇടത്താവളമായ ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം പത്തോളം തീര്‍ത്ഥാടകര്‍ മാത്രമാണ് വന്നിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :