സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 12 ജനുവരി 2022 (13:24 IST)
തിരുവാഭരണ ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തിച്ചേരും. മകരവിളക്ക് ദിവസം മലകയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. പാണ്ടിതാവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും എന്നാല്‍ പര്‍ണശാലകള്‍ കെട്ടാനോ പാചകം ചെയ്യാനോ അനുവദിക്കില്ല.
അതേസമയം സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി 24മണിക്കൂറും അന്നദാനം ദേവസ്വം ബോര്‍ഡും അയ്യപ്പസേവാ സംഘവും നടത്തും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്നുവൈകുന്നേരം മുതല്‍ ആരംഭിക്കും. രണ്ടുദിവസം കൊണ്ടാണ് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാകുന്നത്.