Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (14:05 IST)
ഹിന്ദുക്കളുടെ 9 ദിവസം നീണ്ട ആഘോഷമാണ് നവരാത്രി ഉത്സവം. നവരാത്രിയിലെ ഓരോ ദിവസവും ഓരോ ദേവതകള്‍ക്കായാണ് മാറ്റിവെച്ചിട്ടുള്ളത്. ഇത്തവണ ഒക്ടോബര്‍ 3 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് നവരാത്രി. ഈ കാലയളവില്‍ ഓരോ ദിവസവും ഓരോ നിറങ്ങള്‍ക്കാണ് പ്രാധാന്ന്യം നല്‍കുന്നത്. ഇതിന് പിന്നിലെന്താണ് എന്ന് നോക്കാം.

നവരാത്രിയിലെ ആദ്യദിനത്തില്‍ മഞ്ഞനിറത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഷയില്പുത്രി ദേവതയെയാണ് ഈ ദിവസം പൂജിക്കുന്നത്. മഞ്ഞനിറം സന്തോഷത്തെയും ഊര്‍ജത്തിനെയും പ്രതിനിധാനം ചെയ്യുന്നു.


രണ്ടാം ദിനത്തില്‍ പച്ച നിറത്തിനാണ് പ്രാധാന്യം. ഈ ദിവസം ബ്രഹ്മചാരിനി ദേവതയേയാണ് പൂജിക്കുന്നത്. പുതിയ തുടക്കത്തെയും സാഹോദര്യത്തെയും ജീവിതത്തിന്റെ ഉയര്‍ച്ചയേയും പച്ച പ്രതിനിധാനം ചെയ്യുന്നു.


മൂന്നാം ദിവസത്തില്‍ ഗ്രേ നിറത്തിനാണ് പ്രാധാന്യം. ചന്ദ്രഗന്ധ ദേവതയാണ് ഈ ദിവസം പൂജിക്കുന്നത്. ഗ്രേ നിറം സ്ഥിരതയേയും കരുത്തിനെയും കാണിക്കുന്നു. നാലാം ദിവസം ഓറഞ്ച് നിറത്തിനണ് പ്രാധാന്യം. കുഷ്മാണ്ഡ ദേവതയേയാണ് ഈ ദിവസം പൂജിക്കുന്നത്. ഉത്സാഹം, ഊഷ്മളത, ആകാംക്ഷ എന്നിവയെ ഈ നിറം കാണിക്കുന്നു.

അഞ്ചാം ദിവസത്തില്‍ വെള്ളനിറത്തിനാണ് പ്രാധാന്യം സ്‌കന്ദമാതാവിനെയാണ് ഈ ദിവസം പൂജിക്കുന്നത്. വെള്ള സമാധാനത്തെയും വിശുദ്ധിയേയും കാണിക്കുന്നു.ആറാം ദിനത്തില്‍ ചുവപ്പ് നിറത്തിനാണ് പ്രാധാന്യം. കത്യായനി ദേവതയാണ് അന്ന് പൂജിക്കുക. ശക്തിയുടെയും അധിനിവേശത്തിന്റെയും പ്രതീകമാണ് ചുവപ്പ്. ഏഴാം ദിവസം റോയല്‍ നീല നിറം കാള്‍രാത്രി ദേവതയേയാണ് അന്നേ ദിവസം പൂജിക്കുന്നത്. രാജകീയത,ചാരുത,സമ്പത്ത് എന്നിവയേയാണ് ഈ നിറം കാണിക്കുന്നത്.


എട്ടാം ദിവസത്തില്‍ പിങ്ക് നിറത്തിനാണ് പ്രധാന്യം. ഈ ദിവസം മഹാഗൗരി ദേവതയേയാണ് പൂജിക്കുന്നത്. അനുകമ്പ,ഐക്യം,സ്‌നേഹം എന്നിവയെ കുറിക്കുന്നതാണ് പിങ്ക്. ഒന്‍പതാം ദിവസം പര്‍പ്പിള്‍ നിറത്തിനാണ് പ്രാധാന്യം. സിദ്ധിധാത്രി ദേവതയേയാണ് ഒന്‍പതാം ദിവസം ആരാധിക്കുന്നത്. അത്മീയത,അഭിലാഷം,സമൃദ്ധി എന്നിവയേയാണ് പര്‍പ്പിള്‍ കാണിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :