എന്താണ് കാടാമ്പുഴയിലെ മുട്ടറുക്കല്‍ വഴിപാട് ?

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (13:23 IST)
മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കാടാമ്പുഴ. മേല്‍ക്കൂരരയില്ലാത്ത ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ദുര്‍ഗ്ഗാദേവിയാണ്. മലപ്പുറത്തുനിന്നല്ലാതെ മറ്റു ജില്ലകളിലെയും നിരവധി ഭക്തര്‍ ഇവിടേക്ക് എത്താറുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് മുട്ടറുക്കല്‍. ശ്രീകോവിലിനു മുന്നിലുള്ള പ്രത്യേകം ഒരുക്കിയിട്ടുള്ള കല്ലില്‍ ശാന്തിക്കാരന്‍ നാളികേരമുടച്ച് നടത്തുന്നതാണ് വഴിപാട്. പുറത്തുനിന്നും വാങ്ങുന്ന നാളികേരം പ്രത്യേകം തയ്യാറാക്കിയ ടാങ്കിലെ വെള്ളത്തില്‍ മുക്കിയ ശേഷം നാളും പേരും എന്തിനാണ് വഴിപാട് കഴിക്കുന്നത് എന്നും പറഞ്ഞ് ശാന്തിക്കാരനെ ഏല്‍പ്പിക്കുന്നു.

വഴിപാടിന്റെ ഉദ്ദേശവും പേരും നാളും പറഞ്ഞ് ശാന്തിക്കാരന്‍ തന്നെ നാളികേരം ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം നാഴികേരത്തിന്റെ രണ്ട് മുറികളും ഭക്തനു തന്നെ നല്‍കുകയും ചെയ്യുന്നു. നാളികേരം ഉടയുന്നതനുസരിച്ചാണ് വഴിപാട് ശരിയായേ ഇല്ലയോ എന്ന് കണക്കാക്കുന്നത്. പല വിധത്തിലുള്ള മുട്ടറുക്കലുകളും ക്ഷത്രത്തില്‍ നടത്താറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :