ശ്രീവളയനാട് ക്ഷേത്രോത്സവം കൊടിയേറി

WEBDUNIA|
ശ്രീവളയനാട് ക്ഷേത്രോത്സവം കൊടിയേറി

കോഴിക്കോട്: സാമൂതിരി രാജ-ാക്കന്മാരുടെ പരദേവതാ ക്ഷേത്രമായ ഗോവിന്ദപുരം ശ്രീവളയനാട് ദേവീ ക്ഷേത്ര മഹോത്സവത്തിന് തിങ്കളാഴ്ച രാത്രി കൊടിയേറി. ഫെബ്രുവരി ഏഴുമുതല്‍ 12 വരെയാണ് ഉത്സവം.

ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റിന് മുഖ്യകാര്‍മികത്വം വഹിച്ചു. കേരളത്തില്‍ ശാക്തേയ പൂജ- നടക്കുന്ന ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ശ്രീ വളയനാട് ക്ഷേത്രം ഉത്സവകാലത്ത് മാത്രമേ ഇവിടെ ഉത്തമത്തില്‍ പൂജ- ഉണ്ടാകാറുള്ളൂ.

പ്രസിദ്ധമായ പള്ളിവേട്ട 12 ന് രാത്രി 8 മണിക്ക് തുടങ്ങും. അന്ന് 12 മണിയോടെ മരിമരുന്ന് പ്രയോഗം, പിന്നെ പള്ളിക്കുറുപ്പ്.

13 ന് വൈകുന്നേരം 5 മണിക്ക് വിഗ്രഹം എഴുന്നള്ളിച്ച് തറക്കല്‍ ക്ഷേത്രത്തിലെത്തിക്കും. രാത്രി ആറാട്ടുകടവായ മാങ്കാവിലെ തൃശ്ശാലക്കുളത്തില്‍ എത്തി രാത്രി 12 ന് ക്ഷേത്രത്തില്‍ മടങ്ങിയെത്തുന്നതോടെ ഉത്സവം സമാപിക്കും
ക്ഷേത്രം ട്രസ്റ്റിമാരായ കെ.വി. സേതുമാധവന്‍, പ്രജീഷ് തിരുത്തിയില്‍, ചോലക്കുളങ്ങര മുരളീധരന്‍ തുടങ്ങിയവര്‍ കൊടിയേറ്റ് ചടങ്ങില്‍

കൊടിയേറ്റിനുമുമ്പായി അവകാശികള്‍ കൊടി എഴുന്നള്ളിച്ച് വടക്കേ നടയില്‍ വെച്ചു. കൊടിയേറി കഴിഞ്ഞശേഷം കരിമരുന്നുപ്രയോഗം ഉണ്ടായിരുന്നു..
സാംസ്കാരികസമ്മേളനം സാമൂതിരിരാജാവ് പി.കെ.എസ്. രാജയും . കലാപരിപാടികള്‍ മേയര്‍ എം. ഭാസ്കരനും ഉദ്ഘാടനം ചെയ്തു. ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്‍റ് എന്‍. കേശവന്‍ മൂസ്സത് അധ്യക്ഷതവഹിച്ചു.

ചാക്യാര്‍കൂത്ത്, ഓട്ടന്‍ തുള്ളല്‍, തായമ്പക തുടങ്ങിയ പരിപടികള്‍ക്ക് പുറമെ ഉത്സവപ്പറമ്പില്‍ ഗാനമേള, മിമിക്രി, നൃത്തനൃത്യങ്ങള്‍, ശാസ്ത്രീയസംഗീതം തുടങ്ങിയ കലാപരിപാടികളും നടക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :