മോക്ഷവും ശാന്തിയും തേടിയുള്ള മനുഷ്യന്റെ പ്രയാണങ്ങളില്‍ കമ്പോളവും അധികാരവും ഇരയെ തിരിച്ചറിഞ്ഞത് - മതം അതിന്റെ അധികാരവും കച്ചവടസാദ്ധ്യതയും തിരിച്ചറിഞ്ഞതും - ഇന്നോ ഇന്നലെയോ അല്ല .
മതവും അധികാരവും കമ്പോളവും തമ്മിലുള്ള ബാന്ധവത്തിനു പഴക്കമേറെയാണ്. സ്വാഭാവികവികാസമെന്നു തോന്നാവുന്ന തരത്തില്‍ ഏതു സമൂഹത്തിലും ഇന്നും ഇതു നടക്കുന്നുണ്ട്.
കേരളത്തിന്റെ തെക്കേയറ്റത്ത് വര്‍ഷം തോറും വയലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മുടിപ്പുരകള്‍ കരയിലേക്കു കയറിയതും മുടിപ്പുര ഭഗവതി ക്ഷേത്രത്തില്‍ കുടിപാര്‍പ്പു തുടങ്ങിയതും വിശ്വാസത്തിന്റെയും പരിസ്ഥിതിയുടെയും മാത്രം മാറ്റമായിരുന്നില്ല. പരിതസ്ഥിതിയുടെ ആവശ്യം കൂടിയായിരുന്നു ഈ മാറ്റം.
കൊയ്ത്തുകാലം കഴിഞ്ഞ് ഒഴിഞ്ഞ പാടങ്ങളില്‍ ഓലപ്പുര കെട്ടി കര്‍ഷകര്‍ ദേവീപ്രീതിക്കു വേണ്ടി ഏഴോ പത്തോ ദിവസങ്ങളായി നടത്തുന്ന ഉത്സവമാണ് മുടിപ്പുര ഉത്സവം. വടക്കന്‍ കേരളത്തില്‍ ശാസ്താവും തെക്കന്‍ കേരളത്തില്‍ അമ്മദൈവവും ആയിരുന്നു പ്രധാന ആരാധനാമൂര്‍ത്തികള്‍.
"മുടി' എന്നാല്‍ കിരീടം. ദേവിയുടെ കിരീടം വെച്ചാരാധിക്കുന്ന പുരയാണ് "മുടിപ്പുര". കൊടുങ്ങല്ലൂരമ്മയാണ് മുടിപ്പുരകളിലെ പ്രതിഷ്ഠ. പാതിവ്രത്യം കൊണ്ട് ഭര്‍ത്താവിനെ പുനരുജ്ജീവിപ്പീക്കുകയും ഒരു രാജ്യം ഭസ്മമാക്കുകയും ചെയ്ത ശക്തിയായ കണ്ണകി അടുത്ത വര്‍ഷത്തെ വിളവിന് അനുഗ്രഹിക്കണമെന്നാണ് പ്രാര്‍ത്ഥന.
WEBDUNIA|
പ്രധാന ചടങ്ങുകളെല്ലാം വായ്മൊഴിയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. തോറ്റം