ഈശ്വരനിൽ ഭയമില്ലാതാകുമ്പോൾ ഉണ്ടാകേണ്ട ഒന്നുണ്ട്!

ദൈവത്തിൽ ഭയമില്ലാതാകുമ്പോൾ വിശ്വാസമില്ലാതാകുമ്പോൾ ഉണ്ടാകുന്നതാണ് ദൈവഭയം. ദൈവത്തെ അറിയാൻ വേണ്ടിയാകണം പ്രാർത്ഥന. ഭയം കൊണ്ടോ അത്യാഗ്രഹം കൊണ്ടോ കാര്യസാധ്യത്തിനോ വേണ്ടിയുള്ളതാകരുത് പ്രാർത്ഥന. പ്രാർത്ഥന ഇല്

aparna shaji| Last Updated: വെള്ളി, 17 ജൂണ്‍ 2016 (18:43 IST)
ദൈവത്തിൽ ഭയമില്ലാതാകുമ്പോൾ വിശ്വാസമില്ലാതാകുമ്പോൾ ഉണ്ടാകുന്നതാണ് ദൈവഭയം. ദൈവത്തെ അറിയാൻ വേണ്ടിയാകണം പ്രാർത്ഥന. ഭയം കൊണ്ടോ അത്യാഗ്രഹം കൊണ്ടോ കാര്യസാധ്യത്തിനോ വേണ്ടിയുള്ളതാകരുത് പ്രാർത്ഥന. പ്രാർത്ഥന ഇല്ലാതാകുമ്പോൾ ദൈവത്തോടുള്ള ഭയം കൂടിയാണ് ഇല്ലാതാകുന്നത്. ഈ ഭയം പിന്നീട് ദൈവഭയമായി മാറാൻ അധികം സമയം ആവശ്യമില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ആനന്ദത്തോടെ ഇരിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ദൈവത്തെ അന്വേഷിക്കാനാവൂ.


എന്താണ് ദൈവഭയം?

തെറ്റുചെയ്താൽ ശിക്ഷിക്കാൻ ഒരുങ്ങിയിരിക്കുന്ന ഒരാളാണ് ദൈവം എന്ന അവബോധത്തിൽ നിന്നും ഉളവാകുന്ന പേടിയല്ല ദൈവഭയം. സ്നേഹത്തോടെ തന്നെ സൃഷ്ടിക്കുകയും, കരുണയോടെ പരിപാലിക്കുകയും, സദാ കാത്തുരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭക്ത്യാദരവാണ് ദൈവഭയം.

ഈ ഭയം ഇല്ലാതാകുമ്പോഴാണ് നമ്മൾ ഭയക്കേണ്ടത്. ദൈവഭയം ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു വ്യക്തി പാപം ചെയ്ത് തന്റെ ആത്മാവിനെത്തന്നെ നഷ്ടപ്പെടുത്തുന്നു. എന്നാൽ ദൈവഭയം നമ്മെ ആത്മീയ വളർച്ചയിലേക്കും വിവേകത്തിലേക്കും ദൈവഹിതമനുസരിച്ചു തീരുമാനങ്ങളെടുക്കാനുള്ള കഴിവിലേക്കും നയിക്കുന്നു.

ദൈവഭയമുള്ള വ്യക്തി എന്ന വിശേഷണം ബഹുമതിയായി വീക്ഷിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ദൈവത്തെ ഭയപ്പെടുക എന്ന ആശയം പഴഞ്ചനും ഉൾക്കൊള്ളാൻ പ്രയാസമുള്ളതുമാണെന്ന് ഇന്ന് അനേകരും വിചാരിക്കുന്നു.

‘ദൈവം സ്‌നേഹമാണെങ്കിൽ പിന്നെന്തിന്‌ അവനെ ഭയപ്പെടണം,’ അവർ ചോദിച്ചേക്കാം. അവരെ സംബന്ധിച്ചിടത്തോളം ഭയം എന്നത്‌ അനഭികാമ്യവും തളർത്തിക്കളയുന്നതുമായ ഒരു വികാരമാണ്‌. എന്നാൽ യഥാർഥ ദൈവഭയത്തിനു വളരെ വിശാലമായ ഒരു അർഥമാണുള്ളത്‌. നാം കാണാൻ പോകുന്നതുപോലെ അതു കേവലമൊരു തോന്നലോ വികാരമോ അല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :