കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 മെയ് 2024 (14:36 IST)
ഒരാളുടെ സ്വഭാവം മറ്റുള്ളവര്‍ മനസ്സിലാക്കുന്നത് അയാളുടെ പെരുമാറ്റ രീതിക്ക് അനുസരിച്ചാണ്. എന്നാല്‍ പിടി തരാത്ത വ്യത്യസ്തമായ ചില കാര്യങ്ങള്‍ ഓരോ മനുഷ്യരിലും കാണും. ഓരോരുത്തര്‍ക്കും പ്രത്യേക തരം മാനറിസങ്ങള്‍ ഉണ്ട്. ചില പ്രത്യേകതരം ആംഗ്യങ്ങള്‍ ,രണ്ട് കൈകള്‍ കൂപ്പി ഇരിക്കുന്നത് അങ്ങനെ പലതും നമ്മള്‍ ദിവസവും അറിയാതെ ചെയ്യുന്നുണ്ട്. നമ്മളെ തന്നെ നമ്മള്‍ നിരീക്ഷിച്ചാല്‍ നമുക്ക് ചിലതൊക്കെ മനസ്സിലാക്കാന്‍ സാധിക്കും. സഭാവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
പലരും പലവിധത്തിലാണ് പുറകോട്ട് കൈ കെട്ടുക. ഇങ്ങനെ പുറകോട്ട് കൈകോര്‍ത്ത് പിടിക്കുന്ന രീതി അനുസരിച്ച് ആളുകളുടെ സ്വഭാവം കണ്ടെത്താന്‍ ആകും എന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവിടെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഏതുതരത്തിലാണ് നിങ്ങള്‍ കൈകോര്‍ത്ത് പിടിക്കുന്നത് ? അതിനനുസരിച്ച് നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാന്‍ പറ്റും.
ഒന്നാമത്തെ ചിത്രത്തില്‍ ഏതു പോലെ കൈത്തണ്ടയില്‍ കൈ കോര്‍ത്ത് പിടിക്കുന്ന ആളുകള്‍ ആണെങ്കില്‍ നിങ്ങളുടെ സ്വഭാവം ഇപ്രകാരമായിരിക്കും.
ഇങ്ങനെ കൈകള്‍ പിടിക്കുന്നത് ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടയാളമാണ്. മറ്റുള്ളവരുടെ മാര്‍ഗ്ഗനിര്‍ദേശത്തിനായി കാത്തിരിക്കുന്നവരല്ല നിങ്ങള്‍. മറ്റുള്ളവരെ ആശ്രയിക്കുന്നവരും അല്ല. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള കെല്‍പ്പുള്ളവരാണ് നിങ്ങളെന്ന് പറയാനാകും.
രണ്ടാമത്തെ ചിത്രത്തിലെതുപോലെ കൈമുട്ടില്‍ കൈ കെട്ടുന്നവരാണെങ്കില്‍ നിങ്ങള്‍ പൊതുവേ ശാന്തശീലര്‍ ആയിരിക്കും. പെട്ടെന്ന് പരിഭ്രാന്തരാകുന്നവരോ തിടുക്കപ്പെടുന്നവരോ അല്ല. ശാന്തമായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നവരാണ് നിങ്ങള്‍. സ്വന്തം പോരായ്മകളും മറ്റും തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാന്‍ ഈ ആളുകള്‍ക്ക് പറ്റും.