എന്‍സിപിക്ക് സീറ്റ് നല്‍കാനാവില്ലെന്ന് സിപിഎം

തിരുവനന്തപുരം| WEBDUNIA|
PRO
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎം എന്‍സിപിയെ അറിയിച്ചു.

ദേശീയ തലത്തില്‍ യുപിഎയ്ക്കൊപ്പം നില്‍ക്കുന്ന എന്‍സിപിക്ക് സീറ്റ് നല്‍കാനാവില്ലെന്ന നിലപാട് സിപിഎം ആവര്‍ത്തിക്കുകയായിരുന്നു.യോഗം കഴിഞ്ഞെത്തിയ ‌എന്‍‌സിപി നേതാക്കള്‍ ഈ വാര്‍ത്തയ്ക്ക് സ്ഥീരീകരണം നല്‍കി.

സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ എന്താണെന്ന് പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :