പാകിസ്ഥാനു ജയിക്കാന്‍ 158റണ്‍സ്

pakisthan
FILEFILE
പ്രഥമ ട്വന്‍റി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനു ജയിക്കാന്‍ 158 റണ്‍സ്. ആദ്യം ബാറ്റു ചെയ്‌‌ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുത്തു. ടോസ് നേടിയ ഇന്ത്യ പതിവു പോലെ തന്നെ ബാറ്റിംഗ് തെരഞ്ഞെടൂക്കുക ആയിരുന്നു. പരുക്കേറ്റ വീരേന്ദ്ര സെവാഗിനു പകരം പുതുമുഖം യൂസുഫ് പത്താനായിരുന്നു ഗൌതം ഗംഭീറിനൊപ്പം ഓപ്പണ്‍ ചെയ്‌‌തത്.

ഒരു റണ്ണൌട്ടില്‍ നിന്നും പത്താന്‍ കഷ്ടിച്ചു രക്ഷപെട്ടു കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാല്‍ ആ രക്ഷപെടല്‍ മുതലാക്കിയത് ഗംഭീര്‍ ആയിരുന്നു. അര്‍ദ്ധ ശതകം പിന്നിട്ട ഗംഭീര്‍ 54 പന്തുകളില്‍ രണ്ട് സിക്സിന്‍റെയും എട്ട് ബൌണ്ടറിയുടെയും സഹായത്താല്‍ 75 റണ്‍സ് എടുത്തു.

തിടുക്കത്തില്‍ തുടങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റായി പുറത്തായത് യൂസുഫ് പത്താനായിരുന്നു. ഒരു ഫോറിനു പിന്നാലെ പിന്നാലെ ഒരു സിക്‍സര്‍ അടിച്ചു പത്താന്‍ പ്രതീക്ഷ നല്‍കി. എന്നാല്‍ ഏറെ പിടിച്ചു നില്‍ക്കാന്‍ പത്താ‍നായില്ല. 15 റണ്‍സ് എടുത്ത പത്താനെ ആസിഫിന്‍റെ പന്തില്‍ മാലിക്ക് പിടി കൂടി.

രണ്ടാമതെത്തിയ ഉത്തപ്പയ്‌ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എട്ടു റണ്‍സ് എടുത്ത ഉത്തപ്പയെ തന്വീറിന്‍റെ പന്തില്‍ അഫ്രീദി പിടികൂടി. യുവരാജ് ആക്രമണത്തില്‍ തന്നെയായിരുന്നു. എന്നാല്‍ കരുതലോടെ കളിക്കാനുള്ള യുവിയുടെ ശ്രമം പാളി. 19 പന്തില്‍ 14 റണ്‍സ് എടുത്ത യുവിയെ സ്വന്തം പന്തില്‍ ഗുല്‍ പിടിച്ചു. ഏറെ താമസിയാതെ തന്നെ ധോനിയും ഗുല്ലിന്‍റെ മുന്നില്‍ കീഴറ്റങ്ങി ആറു റണ്‍സ് എടുത്ത ധോനിയെ ഗുല്‍ ക്ലീന്‍ ബൌള്‍ ചെയ്‌‌തു കളഞ്ഞു.

ജോഹന്നസ്ബര്‍ഗ്ഗ്:| WEBDUNIA|
സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :