ടെസ്റ്റ്: ഇന്ത്യ നന്നായി തുടങ്ങി

dravid and jafar
PTIPTI
ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍‌മാരുടെ മികച്ച പ്രകടനത്തിന്‍റെ പിന്‍‌ബലത്തില്‍ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ ഇന്ത്യ പിടിമുറുക്കി. ഇന്ത്യന്‍ മുന്‍ നിര ബാറ്റ്‌സ്‌മാന്‍മാര്‍ കാണികളെ ആവേശത്തിലാറാടിച്ച മത്സരത്തില്‍ വാസീം ജാഫര്‍, സച്ചിന്‍, ദ്രാവിഡ് എന്നിവരുടെ ബാറ്റിംഗിലാണ് ഇന്ത്യ ആദ്യ ദിനം നല്ല തുടക്കം നേടിയെടുത്തത്.

വസീം ജാഫര്‍ ഇരട്ട സെഞ്ച്വറിക്ക് സമീപത്തു നില്‍ക്കുമ്പോള്‍ ഒന്നാം ദിവസം സ്റ്റമ്പെടുത്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സില്‍ നില്‍ക്കുകയാണ്. 192 റണ്‍സുമായി ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ നങ്കൂരമേന്തിയ ജാഫര്‍ 255 പന്തില്‍ 32 തവണയാണ് പന്ത് അതിര്‍ത്തി കടത്തിയത്. സച്ചിന്‍ ദ്രാവിഡ് എന്നിവര്‍ അര്‍ദ്ധ ശതകവുമായി മികച്ച പിന്തുണ നല്‍കി.

സച്ചിന്‍ 109 പന്തില്‍ 12 ഫോറുകളടിച്ച് 82 റണ്‍സ് എടുത്തു. ദ്രാവിഡ് 118 പന്തിലാണ് 50 എടുത്തത്. ഏഴു ബൌണ്ടറികള്‍ പേരിലാക്കി. 17 റണ്‍സ് എടുത്ത ഗാംഗുലിയാണ് ജാഫറിനു സ്റ്റമ്പെടുക്കുമ്പോള്‍ കൂട്ട്. ഓപ്പണര്‍ ദിനേശ് കാര്‍ത്തിക്കിനു മാത്രമാണ് കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്നത്.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍ വാസീം ജാഫറും യുവ താരം ദിനേശ് കാര്‍ത്തിക്കുമാണ് തുടങ്ങിയത്. നാലു റണ്‍സില്‍ നില്‍ക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ ദിനേശ് കാര്‍ത്തിക്കിനെ(ഒന്ന്) തന്‍‌വീര്‍ യൂനിസ് ഖാന്‍റെ കയ്യില്‍ എത്തിച്ചു. ദ്രാവിഡ് 50 റണ്‍സ് തികച്ച ശേഷം ഡാനിഷ് കനേരിയയ്‌ക്ക് മുന്നില്‍ കമ്രാന്‍ അക്മലിനു പിടി നല്‍കി.

സച്ചിന്‍റെ വീഴ്ച 82 റണ്‍സില്‍ നില്‍ക്കുമ്പോള്‍ കനേരിയയ്‌ക്ക് മുന്നിലായിരുന്നു. ഒന്നാം ദിവസം ഇന്ത്യയുടേതായി വീണ വിക്കറ്റില്‍ രണ്ടെണ്ണം കനേരിയ സ്വന്തമാക്കിയപ്പോള്‍ സൊഹൈല്‍ തന്‍‌വീര്‍ ഒരു വിക്കറ്റ് നേടി. ബാറ്റിംഗിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് പാക്ക് ബൌളര്‍മാരുടെ മേല്‍ വ്യക്തമായ നിയന്ത്രണമുണ്ടായിരുന്നു.

കൊല്‍ക്കത്ത:| WEBDUNIA|
സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :