ക്രിക്കറ്റ്: ഇന്ത്യ തോല്‍‌വിയിലേക്ക്

zaheer khan
FILEFILE

ബൌളര്‍മാര്‍ നല്‍കിയ മുന്‍ തൂക്കം മുതലാ‍ക്കാതിരുന്ന ഇന്ത്യ പതറി. ലോക ചാമ്പ്യന്‍‌മാരായ ഓസ്‌ട്രേലിയയെ 193 റണ്‍സിനു പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിംഗില്‍ 20 ഓവറുകളില്‍ ആറു വിക്കറ്റ് നഷ്ടമായ സ്ഥിതിയിലാണ്. മുന്‍ നിരക്കാരെല്ലാം ഓസീസിന്‍റെ കരുത്തുറ്റ ഫീല്‍ഡിംഗിലും ബൌളിംഗിലും വീണു പോയപ്പോള്‍ 23 ഓവറുകളില്‍ നേടാനായത് 76 റണ്‍സാണ്.

തുടക്കത്തിലേ ഓപ്പണര്‍ ഗാംഗുലിയെ നഷ്ടമായ ഇന്ത്യയ്‌ക്ക് തൊട്ടടുത്ത പന്തില്‍ ദിനേശ് കാര്‍ത്തിക്കിനെയും നഷ്ടമായി. രണ്ടു പേരുടേയും സമ്പാദ്യം പൂജ്യമായിരുന്നു. രണ്ടു പേരെയും ജോണ്‍സണ്‍ പുറത്താക്കി. രണ്ടു പേരും എത്തിയത് ഗില്‍ ക്രിസ്റ്റിന്‍റെ കയ്യില്‍. 21 റണ്‍സ് എടുത്ത സച്ചിനെ ലീ ക്ലീന്‍ ബൌള്‍ ചെയ്‌‌തു.

15 റണ്‍സ് എടുത്ത യുവരാജിനെയും അഞ്ച് റണ്‍സ് എടുത്ത നായകന്‍ ധോനിയേയും പുറത്താക്കിയത് നതന്‍ ബ്രാക്കനായിരുന്നു ഇത്തവണയും ക്യാച്ച് ഗില്‍ക്രിസ്റ്റ് തന്നെ എടുത്തു. ഇര്‍ഫാന്‍ പത്താന്‍റെ വിധിയും ഗാംഗുലി കാര്‍ത്തിക്കിന്‍റേതിനു സമമായിരുന്നു. ഹോപ്‌സിന്‍റെ പന്തില്‍ പൂജ്യത്തിനു ക്ലാര്‍ക്ക് പിടിച്ചു.

വാലറ്റത്തു 17 റണ്‍സുമായി പൊരുതുന്ന റോബിന്‍ ഉത്തപ്പയ്‌ക്ക് കൂട്ട് ഹര്‍ഭജന്‍ സിംഗാണ്. നേരത്തേ ടോസ് നേടി ആദ്യം ബാറ്റു ചെയ്‌‌ത ഓസീസിനെ ഇന്ത്യ ബൌളര്‍മാരുടെ മികവില്‍ 193 റണ്‍സിനു പുറത്താക്കിയിരുന്നു. നായകന്‍ പോണ്ടിംഗ്(57) കണ്ടെത്തിയ അര്‍ദ്ധ ശതകവും വാലറ്റത്ത് ജോണ്‍സണ്‍ കണ്ടെത്തിയ 24 റണ്‍സുമായിരുന്നു ഓസീസിന്‍റെ കരുത്ത്.

മുംബൈ:| WEBDUNIA|
സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :