ഇന്ത്യയ്ക്ക് 247 റണ്‍സ് ലക്‌ഷ്യം

ദാംബുള്ള| WEBDUNIA| Last Modified ബുധന്‍, 28 ജനുവരി 2009 (14:26 IST)
ശ്രീലങ്കയ്ക്കെതിരായ ആദ്യ എകദിനത്തില്‍ ഇന്ത്യയ്ക്ക് 247 റണ്‍സ് വിജയ ലക്‌ഷ്യം. ടോസ് നേടി ഫീല്‍ഡിംഗ് തെരരഞ്ഞെടുത്ത ഇന്ത്യക്ക് ശ്രീലങ്കയെ 50 ഓവറില്‍ 7 വിക്കറ്റിന് 246 റണ്‍സില്‍ ഒതുക്കാനായി. 107 റണ്‍സെടുത്ത ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യയാണ് ശ്രീലങ്കന്‍ ഇന്നിംഗ്‌സിന് കരുത്തേകിയത്.

ആദ്യ ഓവറില്‍ തന്നെ ദില്‍‌ഷനെ നഷ്‌ടപ്പെട്ടത് കാരണം വളരെ കരുതലോടെയാണ് ശ്രീലങ്ക ബാറ്റ് വീശിയത്. ഫസ്റ്റ് ഡൌണായി എത്തി 44 റണ്‍സ് നേടിയ സംഗക്കാര ജയസൂര്യക്ക് മികച്ച പിന്തുണ നല്‍കി. മദ്ധ്യ നിരയും വാലറ്റവും തിളങ്ങിയിരുന്നെങ്കില്‍ ശ്രീലങ്കന്‍ സ്കോര്‍ മുന്നൂറിന് അടുത്ത് എത്തിക്കാന്‍ സാധിച്ചേനെ. ശ്രീലങ്കയ്ക്ക് വേണ്ടി മഹറൂഫ് 35 റണ്‍സ് നേടി.

മൂന്ന് പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ നിന്ന് സഹീര്‍ഖാന്‍ മികച്ച ബൌളിംഗ് കാഴ്ച വച്ചെങ്കിലും വിക്കറ്റ് വേട്ടയില്‍ ഇഷാന്ത് ശര്‍മ്മയാണ് മുന്നില്‍. സഹീര്‍ 10 ഓവറില്‍ 40 റണ്‍സ് നല്‍കി 1 വിക്കറ്റെടുത്തപ്പോള്‍, ഇഷാന്ത് 52 റണ്‍സ് വിട്ട് കൊടുത്ത് 3 വിക്കറ്റെടുത്തു. 5 ഓവറില്‍ 32 റണ്‍സ് നല്‍കിയ മുനാഫ് പട്ടേല്‍ അവസരത്തിനൊത്തുയര്‍ന്നില്ല. പരുക്കേറ്റ സേവാഗിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. സേവാഗിന് പകരം രോഹിത് ശര്‍മ്മ ടീമിലിടം നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :