Karkidakam: കർക്കിടകമാസത്തിലെ നാലമ്പലയാത്രയെ പറ്റി അറിയാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ജൂലൈ 2024 (15:35 IST)
കര്‍ക്കിടക മാസത്തില്‍ ദശരഥപുത്രന്മാരായ ശ്രീരാമന്‍,ഭരതന്‍,ലക്ഷ്മണന്‍,ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീര്‍ഥാടനമാണ് നാലമ്പല യാത്ര.ആന പോലും അടിതെറ്റുമെന്ന് വിശേഷിക്കപ്പെടുന്ന കര്‍ക്കിടകമാസത്തിലെ രോഗപീഡകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും നാലമ്പല ദര്‍ശനത്തിലൂടെ രക്ഷനേടാനാവുമെന്നാണ് വിശ്വാസം. ശ്രീരാമന്‍,ഭരതന്‍,ലക്ഷ്മണന്‍,ശത്രുഘ്നന്‍ എന്നീ ക്രമത്തില്‍ ഒരേ ദിവസം വേണം ക്ഷേത്രങ്ങള്‍ ദര്‍ശനം നടത്താന്‍.

കേരളത്തില്‍ നാലിടങ്ങളിലായി നാലമ്പല ദര്‍ശനമുണ്ട്.

തൃശൂര്‍എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാര്‍ ശ്രീരാമക്ഷേത്രം,ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം,തിരുമൂഴിക്കുളം,ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം.

കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം.

കോട്ടയം എറണാകുളം ജില്ലകളിലായി കിടക്കുന്ന തിരുമരയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം,ഭരതപ്പിള്ളി ഭരത സ്വാമി ക്ഷേത്രം, മുലക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, ശത്രുഘ്ന സ്വാമി ക്ഷേത്രം

മലപ്പുറം ജില്ലയിലെ രാമപുരം ശ്രീരാമ ക്ഷേത്രം, വറ്റല്ലൂര്‍ ചൊവ്വണയില്‍ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്ന ക്ഷേത്രം. പെരിന്തല്‍മണ്ണമലപ്പുറം റോഡില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നാലമ്പലമുണ്ടെങ്കിലും ഇവ നാശാവസ്ഥയിലാണ് ഇപ്പോഴുള്ളത്. പുനരുദ്ധാന പ്രവര്‍ത്തനങ്ങള്‍ ഈ അമ്പലങ്ങളില്‍ ഇതുവരെയും നടത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :