ദക്ഷിണ മൂകാംബികയിലേക്ക് പോകാം... സരസ്വതീ ദേവിയുടെ വരപ്രസാദം നേടാം !

ചൊവ്വ, 22 ഓഗസ്റ്റ് 2017 (14:38 IST)

panachikkad temple , athmiyam, mukambika temple , പനച്ചിക്കാട് ,  മതം ,  ആത്മീയം ,  മൂകാംബിക ക്ഷേത്രം

വളരെ പ്രശസ്തമായ ക്ഷേത്രമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. പ്രത്യേകിച്ച് നവരാത്രി അടുത്ത് വരുന്ന സാഹചര്യത്തില്‍ വിദ്യാ ദേവതയുടെ മുമ്പില്‍ വിദ്യാരംഭത്തിനും വിദ്യ അഭ്യസിക്കുന്നതിന് തുടക്കം കുറിക്കുന്നതും പൊതുവേ മംഗളകരമായി കരുതപ്പെടുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കര്‍ണ്ണാടകയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് എല്ലാവര്‍ക്കും എത്തിപ്പെടാന്‍ സാധിക്കുകയില്ല.
 
എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് കോട്ടയത്തുകാര്‍ക്ക് അഭിമാനിക്കാനും ആശ്വസിക്കാനും ഒരു ആരാധനാ കേന്ദ്രമുണ്ട്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതിക്ഷേത്രം. വിജയദശമി ദിനത്തില്‍ വിദ്യാദേവതയുടെ മുന്നില്‍ ആയിരക്കണക്കിനു കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ എത്താറുള്ളത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ലഭിക്കുന്ന അതേ ഫലമാണ് ഇവിടുത്തെ ദര്‍ശനത്തില്‍ നിന്നും ലഭിക്കുന്നതെന്നാണ് വിശ്വാസം. 
 
കോട്ടയം ജില്ലാ തലസ്ഥാനത്തു നിന്നും 18 കിലോമീറ്റര്‍ അകലെയാണ് പനച്ചിക്കാട് ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അര്‍ത്ഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും, സരസ്വതീ ക്ഷേത്രമായാണ്‌ ഇത് അറിയപ്പെടുന്നത്. പണ്ട് കൊല്ലൂര്‍ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണന്‍ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വര്‍ഷവും കൊല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു. 
 
പ്രായമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചപ്പോള്‍ എല്ലാ വര്‍ഷവും ഇനി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി കൊല്ലൂര്‍ സന്ദര്‍ശിച്ച അദ്ദേഹം തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓലക്കുടയുടെ മുകളില്‍ കയറി മൂകാംബികാ ദേവി ഇവിടെ വന്ന് പനച്ചിക്കാട് ക്ഷേത്രം ഇന്നു നില്‍ക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നാണ് വിശ്വാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മതം

news

എന്താണ് വിഷ്ണു സഹസ്രനാമ സ്‌തോത്രം ? ഇത് എപ്പോള്‍ ജപിക്കണം ?

സഹസ്രനാമ സ്‌തോത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഒന്നാണ് വിഷ്ണുസഹസ്രനാമ ...

news

ഗണപതി ഹോമം നടത്തുമ്പോള്‍ ഗണപതിക്ക് എന്തെല്ലാം ഹോമിക്കണം ? എന്തിനുവേണ്ടി ?

ഹിന്ദുക്കൾ ഏത് പുണ്യകർമ്മം തുടങ്ങുമ്പോഴും ഗണപതിയെയാണ് ആദ്യം വന്ദിക്കുക. വിഘ്‌നങ്ങളും ...

news

ഗണപതി ഹോമം എന്തിന് ? ജന്മനക്ഷത്ര ദിനത്തില്‍ ഗണപതി ഹോമം നടത്താമോ ?

ഹിന്ദുക്കൾ ഏത് പുണ്യകർമ്മം തുടങ്ങുമ്പോഴും ഗണപതിയെയാണ് ആദ്യം വന്ദിക്കുക. പുര വാസ്തുബലി ...

news

എന്താണ് സമ്പൂര്‍ണ്ണ സമര്‍പ്പണം ? ഭാഗികമായി ചെയ്യുന്നതെല്ലാം സമര്‍പ്പണമാകുമോ ?

സമര്‍പ്പിക്കുക എന്നാല്‍ത്തന്നെ സമ്പൂര്‍ണ്ണമാണ്. ഭാഗികമായി ചെയ്യുന്നതൊന്നും തന്നെ ...