അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മ കണ്ണകിയോ ? ഐതീഹ്യം അറിയാം !

വെള്ളി, 27 ഒക്‌ടോബര്‍ 2017 (13:44 IST)

സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വശക്തയും സര്‍വ്വമംഗള മംഗല്യയുമാണ് ആറ്റുകാലമ്മ. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിയുകയും ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളുകയും സദാകാരുണ്യാമൃതം പകരുകയും ചെയ്യുന്ന ആറ്റുകാലമ്മയെ കലികാല രക്ഷകയാണ് കണക്കാക്കുന്നത്.
 
പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്റെ കാല്‍ ആറ്റുകാല്‍ ആയെന്നാണ് ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം.
 
ആറ്റുകാല്‍ പ്രദേശത്ത് അതിപുരാതനമായ നായര്‍ ഭവനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഭഗവതിക്കാവും. ഇവിടെ ചാമുണ്ഡി, നാഗര്‍, മാടന്‍ തന്പുരാന്‍ എന്നിവരെ കുടിയിരുത്തി ആരാധിച്ചിരുന്നു. ഈ പ്രദേശത്തെ പ്രശസ്തമായ ഒരു നായര്‍ തറവാടായിരുന്നു ചെറുകര വലിയ വീട്.
 
രാജഭക്തിക്കു പേരുകേട്ട ചെറുകര വലിയ വീട് മൂന്നു ശാഖകളായി പിരിഞ്ഞു. ചെറുകര വലിയ കിഴക്കത്, ചെറുകര കൊച്ചു കിഴക്കത്, മുല്ലവീട്. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്നതിന്‍റെ തൊട്ടുപടിഞ്ഞാറു വശത്തായിരുന്നു അറയും നിരയുമുള്ള പഴയ നാലുകെട്ടായ മുല്ലവീട്. 
 
മുല്ലവീട്ടിലെ കാരണവര്‍ പരമഭക്തനും ദേവീ ഉപാസകനുമായിരുന്നു. ഒരു ഇടവപ്പാതിക്കാലത്ത് കിളളിയാറ്റില്‍ കുളിക്കാനിറങ്ങിയ കാരണവര്‍ ആറ്റിന്‍റെ അക്കരെ മഹാതേജസ്വിയായ ഒരു ബാലികയെ കണ്ടു. "തന്നെ അക്കരെ കടത്തി വിടാമോ'' എന്ന് കുട്ടി ചോദിച്ചു.
 
കാരണവര്‍ കുട്ടിയെ ഇക്കരെയാക്കി സ്വഭവനത്തില്‍ കൊണ്ടുപോയി ഭക്ഷണം കൊടുക്കാന്‍ നിശ്ചയിച്ചു. ഭക്ഷണവുമായി കാരണവരെത്തിയപ്പോള്‍ ബാലികയെ കാണാനില്ല. അസ്വസ്ഥമായ മനസ്സോടെ രാത്രി ഉറങ്ങാന്‍ കിടന്ന കാരണവര്‍ക്ക് മുമ്പില്‍ ദേവീരൂപം ധരിച്ച് ബാലിക പ്രത്യക്ഷയായി.
 
ദേവീ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഭഗവതിയെ ആവാഹിച്ച് പ്രതിഷ്ഠിച്ചു. ഓലമേഞ്ഞ ഒരു ശ്രീകോവിലും പണിയിച്ചു. പിന്നീട് ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് ക്ഷേത്രം പുതുക്കുപ്പണിതു. ഒരു മഴക്കാലത്ത് കൊടുങ്കാറ്റില്‍ മരം കടപുഴകി വീണ് ക്ഷേത്രം തകര്‍ന്നു.
 
പിന്നീട് കൊല്ലവര്‍ഷം 1012-ല്‍ ക്ഷേത്രം പുതുക്കിപ്പണിതു. വരിക്ക പ്ലാവിന്‍റെ തടികൊണ്ട് ചതുര്‍ബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു. കൈകളില്‍ വാള്‍, ശൂലം, പരിച, കങ്കാളം എന്നിവ ധരിച്ചാണ് ദേവീരൂപം. ആറ്റുകാല്‍ ഭഗവതി കണ്ണകിയാണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. 
 
ഉത്സവത്തോടനുബന്ധിച്ച് പാടിവരുന്ന തോറ്റംപാട്ടില്‍ കണ്ണകിദേവിയെ കൊടുങ്ങല്ലൂരില്‍ ചെന്നു ക്ഷണിച്ചുകൊണ്ടു വന്ന് ആറ്റാകാലില്‍ കുടിയിരുത്തുന്നതായും ഉത്സവം കഴിഞ്ഞ് തിരിച്ചുകൊണ്ടാക്കുന്നതായും പരാമര്‍ശമുണ്ട്. ആയതിനാല്‍ കണ്ണകിയുടെ അംശവുമാണ് എന്നു പറയാം. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആത്മീയം ആറ്റുകാല്‍ അമ്മ ആറ്റുകാലമ്മ ആറ്റുകാല്‍ ക്ഷേത്രം Athmiyam Attukal Temple Attukal Amma

മതം

news

നാം മരിക്കുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത് ‌? എന്നെന്നേക്കുമായി ഇല്ലാതാകുമോ അതോ വീണ്ടും ജനിച്ചു മരിക്കുമോ ?

മരണവും മരണാനന്തര ജീവിതവും എന്നും മനുഷ്യന്റെ ഏറ്റവും വലിയ ചോദ്യങ്ങളാണ്. ഇതു വരെ ഉത്തരം ...

news

എന്താണ് ഗായത്രീ മന്ത്രം ? ആ മന്ത്രം ജപിക്കുന്നതിലൂടെ ശരീരത്തിന് എന്തെങ്കിലും മാറ്റം സംഭവിക്കുമോ ?

പ്രപഞ്ചമൊട്ടാകെ നിറഞ്ഞുനില്‍ക്കുന്ന ശക്തി തന്നെയാണ് ഗായത്രിയുടെ ശക്‌തിയെന്ന കാര്യത്തില്‍ ...

news

നമസ്കാരം എന്നാല്‍ എന്ത് ? കൈ കൂപ്പുന്നത് നമസ്കാരമാകുമോ ?

‘നമത്വത്തെ’ ‘കരണം’ ചെയ്യുക അഥവാ ‘നമഃ’ എന്ന അര്‍ത്ഥത്തെ പൂര്‍ണ്ണമായി ചെയ്തുകാണിക്കുകയാണ് ...

news

രുദ്രാക്ഷം ധരിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ !

ശിവചൈതന്യവുമായി ബന്ധപ്പെടുത്തിയാണ് രുദ്രാക്ഷത്തിന് ഹിന്ദുക്കള്‍ ആത്മീയപരമായും ...

Widgets Magazine