അദ്വൈത സിദ്ധാന്ത ദര്‍ശനത്തെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്ത് ഇന്ത്യയ്ക്കകത്തും പുറത്തും പ്രഭാഷണങ്ങള്‍ നടത്തിവന്ന ആത്മീയ ആചാര്യനായിരുന്നു സ്വാമി ചിന്മയാനന്ദന്‍. സ്വാമിജിയുടെ 15 മത് സമാധി വാര്‍ഷികമാണ്‍് ഇന്ന്.-
ഭഗവദ് ഗീത, ഉപനിഷത്തുകള്‍ തുടങ്ങി ഭാരതീയദര്‍ശനങ്ങളുടെ ആധികാരിക വ്യാഖ്യാതാവും പ്രചാരകനുമായിരുന്നു സ്വാമി. ആത്മീയ പ്രബോധനത്തിനും പുനരുദ്ധാരണത്തിനുമായി അദ്ദേഹം 42 കൊല്ലത്തോളം അക്ഷീണം പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്‍റെ ഭാഷ , അവതരണ ശൈലി, യുക്തിബോധം എന്നിവ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പഥ്യമായിരുന്നു. അതുകൊണ്ടാണ് ചിന്മയാനദന്‍റെ ഗീതാ പ്രഭാഷണവും ഗീതാജ്ഞാന യജ്ജ്ഞവും കേള്‍ക്കാന്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നത്.
ചിമയാ മിഷന്‍റെ സ്ഥാപകനായ സ്വാമികള്‍ ദുരൂഹവും അഗാധവുമായ വേദാന്തത്തെ സധാരണക്കാര്‍ക്ക് മനസ്സിലാവും വിധം അവതരിപ്പിച്ചു .ഭാരതീയ ദര്‍ശനത്തേയും സംകൃതിയേയും കുറിച്ച് 30 ല്‍ ഏറെ പുസ്തകങ്ങള്‍ അദ്ദേഹം ഏഴുതി .ഓരോന്നും മാസ്റ്റര്‍ പീസുകളായിരുന്നു.
‘ജേണി ഒഫ് അ മാസ്റ്റര്‍: സ്വാമി ചിനയാനന്ദ ‘ എന്ന പേരില്‍ ചിന്മയ മിഷന്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട് നൂറ്റാണ്ടില്‍ സ്വാമി വിവേകാനന്ദനു ലഭിച്ച പദവി ഈ നൂറ്റാണ്ടില്‍ ചിന്മയാനന്ദനു ലഭിച്ചു.ചിക്കാഗോയിലെ ലോകമതങ്ങളുടെ പാര്‍ലമെന്റില്‍ ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ അദ്ധ്യക്ഷനായി അദ്ദേഹത്തെ തിരഞ്ഞെടുത്തതായിരുന്നു.