സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 4 മെയ് 2023 (17:07 IST)
ആകര്‍ഷണീയമായ വ്യക്തിത്വത്തോടുകൂടിയവരായിരിക്കും ഇടവ രാശിയിലുള്ളവര്‍. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍. പ്രായോഗിക ബുദ്ധി, ഉറച്ച ഇച്ഛാശക്തി, സ്ഥിരോത്സാഹം എന്നിവയും ഇവരുടെ സ്വഭാവ ഗുണങ്ങളാണ്. ആഢംബര തല്‍പ്പരരായിരിക്കും പൊതുവേ ഈ രാശിക്കാര്‍.
ഇടവ രാശിയിലുള്ളവര്‍ക്ക് സാമ്പത്തിക ഞെരുക്കം അസഹനീയമായിരിക്കുമെങ്കിലും ദാമ്പത്യജീവിതം സമാധാനപരവും മാതൃകാപരവും ആയിരിക്കും. രോഗം, അപകടങ്ങള്‍ എന്നിവ മൂലം ഭവനാന്തരീക്ഷത്തിന് നേരിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനും സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പങ്കാളി മൂലവും മക്കള്‍ മൂലവും നേട്ടങ്ങള്‍ കൈവരിക്കാന്‍ യോഗം. സ്വത്ത് തര്‍ക്കങ്ങള്‍ സമാധാനപൂര്‍വ്വം തീര്‍ക്കുക.