എന്താണ് സിദ്ധവൈദ്യം

WEBDUNIA|

മനുഷ്യരാശിയുടെ പ്രഥമ വൈദ്യവിജ്ഞാനമാണ് സിദ്ധവൈദ്യമെന്നും, സിദ്ധവൈദ്യത്തില്‍ നിന്നാണ് മറ്റെല്ലാ വൈദ്യവിജ്ഞാനശാഖകളും വികസിച്ചതെന്നുമാണ് വിശ്വാസം. ആര്യന്മാരുടെ വരവിന് മുന്‍പ് ഭാരത മണ്ണില്‍ പൂര്‍ണ്ണവികാസം പ്രാപിച്ച ഒരു ദ്രാവിഡസംസ്കാരം നിലനിന്നിരുന്ന കാര്യം പ്രസിദ്ധമാണല്ലോ.

ആ ധന്യ സംസ്കാരത്തിന്‍റെ സംഭാവനയാണത്രേ സിദ്ധവൈദ്യം. ആദിദ്രാവിഡരുടെ വൈദ്യ വിജ്ഞാനം ക്രോഡീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്ത അഗസ്ത്യ മുനിയാണ് സിദ്ധവൈദ്യശാഖയുടെ പിതാവായി ആദരിച്ചുവരുന്നത്. തികച്ചും സമഗ്രവും സമ്പൂര്‍ണ്ണവുമായ സിദ്ധവൈദ്യം ശൈവവിജ്ഞാനമാണെന്ന ഐതീഹ്യവും പ്രചാരത്തിലുണ്ട്.

അഗസ്ത്യരും അദ്ദേഹത്തിന്‍റെ 18 ശിഷ്യന്മാരും പ്രാചീന തമിഴ് ഭാഷയില്‍ രചിച്ച നൂറുകണക്കിന് ഗ്രന്ഥങ്ങളിലാണ് സിദ്ധവൈദ്യ വിജ്ഞാനം പരന്നുകിടക്കുന്നത്. ആദിനൂല്‍, ഗുണവാടകം, നാരമാമിസനൂല്‍ 4000, അഗസ്ത്യര്‍ 12000, പഞ്ചവിദപതിവടങ്കല്‍ 1000, മര്‍മ്മസൂത്തിരം, അഗസ്ത്യര്‍ പരിപൂര്‍ണ്ണം, അമൃതകലൈജ്ഞാനം, അഗസ്ത്യ വൈദ്യ രത്നചുരുക്കം തുടങ്ങിയവ സിദ്ദവൈദ്യശാഖയുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ചിലതുമാത്രം.

ഗഹനങ്ങളായ നിരവധി പ്രമാണങ്ങളും സങ്കീര്‍ണ്ണമായ നിരവധി സങ്കേതങ്ങളുമുള്ള സിദ്ധവൈദ്യത്തെ ചുരുങ്ങിയ വാക്കുകളില്‍ നിര്‍വചിക്കുക എളുപ്പമല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :