തീര്‍ത്ഥാടന ടൂറിസത്തിന് അസം

PROPRO
ചരിത്രപരമായും സാംസ്കാരികാമായും ഏറെ സവിശേഷതകളുള്ള ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കവാടമാണ് തേയില തോട്ടങ്ങളുടെ നാടായ അസം. മലനിരകള്‍ ഇഷ്ടപെടുന്ന ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രവുമാണ് ഈ സംസ്ഥാനം. എന്നാല്‍ ഇപ്പോള്‍ ടൂറിസം വികസനത്തിനായി വ്യത്യസ്തമായ ഒരു ആശയവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അസം സര്‍ക്കാര്‍.

അസമിലെ മലനിരകള്‍ മാത്രമല്ല തീര്‍ഥാടന കേന്ദ്രങ്ങളിലും വന്‍ ടൂറിസം സാധ്യതയാണുള്ളതെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍. പ്രധാന നഗരമായ ഗുവാഹട്ടിയിലാണ് ഈ ദിശയിലുള്ള പദ്ധതി അധികൃതര്‍ ആസൂത്രണം ചെയ്യുന്നത്. ഇവിടുത്തെ പ്രശസ്തമായ കാമാഖ്യാ ക്ഷേത്രത്തിനെ കേന്ദ്രീകരിച്ചാണ് തീര്‍ത്ഥാടന ടൂറിസം പദ്ധതി രൂപീകരിക്കുന്നത്.

ശക്തി ആരാധനയുടെ ഏറ്റവും പ്രശസ്തമായ കേന്ദ്രമാണ് ബ്രഹ്മപുത്ര നദീ തീരത്തുള്ള കാമാഖ്യാ ക്ഷേത്രം. എന്നാല്‍ ഇതിനോട് അനുബന്ധിച്ച് നിരവധി ചെറിയ ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ഈ ക്ഷേത്രങ്ങളെ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന് പുറമെ, നിരവധി മുസ്ലിം ആരാധനാലയങ്ങളും ബുദ്ധ വിഹാരങ്ങളുമൊക്കെ ഗുവാഹാട്ടിയിലുണ്ട്. ഇതൊക്കെ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ വിശ്വാസം.

WEBDUNIA|
ഇപ്പോള്‍ ആസൂത്രണം ചെയുന്ന പദ്ധതി പ്രകാരം കാമാഖ്യാ ക്ഷേത്രത്തിന് സമീപമുള്ള ഹാജോ നഗരത്തെ ഉപഗ്രഹ ടൌണ്‍ഷിപ്പായി വികസിപ്പിക്കും. ഹിന്ദുക്കളും മുസ്ലീങ്ങളും തീര്‍ത്ഥാടകരായി എത്തുന്ന മെക്കാ മോസ്ക്കും മറ്റൊരു ക്ഷേത്രവും സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഹാജോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :