കൊച്ചിയുടെ ചരിത്ര ശേഖരങ്ങള്‍..

PROPRO
ചരിത്ര പ്രധാനമുള്ള നഗരമാണ് കൊച്ചി. പ്രകൃതി സൌന്ദര്യത്തിനു പുറമേ ഈ നഗരം വിദേശാ‍ധിപത്യത്തിന്‍റെ സ്മരണകള്‍ പേറുന്ന ഒട്ടേറെ കൌതുകങ്ങളാല്‍ സമ്പുഷ്ഠമാണ്. കൊച്ചിയിലെ പല പ്രദേശങ്ങളും ചരിത്രാവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്ന പട്ടണങ്ങളാണ്. വിദേശാ‍ധിപത്യത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തി ഇന്നും അവ നിലനില്‍ക്കുന്നു.

പതിനാറാം നൂറ്റാണ്ടില്‍ കൊച്ചിയില്‍ വന്ന യൂറോപ്യന്‍‌മാരുടെ 500 വര്‍ഷം പഴക്കമുള്ള കൊട്ടാരങ്ങളും വീടുകളും ഇടനാഴികളും ഇവിടുത്തെ ശേഷിപ്പുകളാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂതപ്പള്ളി, മട്ടാഞ്ചേരി ഡച്ച് പാലസ്, സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്, ജ്യൂത സിനഗോഗ്, വില്ലിംഗ്ടണ്‍ ഐലന്‍ഡ്. കൊച്ചി മനോഹരമാക്കുന്നത് ഇവയൊക്കെയാണ്

കൊച്ചിയിലെ കാഴ്ചകളില്‍ പ്രമുഖ സ്ഥാനം മട്ടാഞ്ചേരിയിലെ ഡച്ച് പാലസിനുണ്ട്. തവിട്ടു നിറമാര്‍ന്ന ചരിഞ്ഞ മേല്‍ക്കൂരയോടുകൂടി വെള്ള പൂശിയ ചുവരുകളും മനോഹരമായ രൂപഘടനയും യൂറോപ്യന്‍‌ കലാവൈഭവം വിളിച്ചോതുന്നു.‍ ഇതിനുള്ളിലായി സമചതുരത്തിലുള്ള രണ്ട് നില കെട്ടിടമുണ്ട്. നടുമുറ്റത്ത് പാലത്തൂര്‍ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന അമ്പലം കാണാം. ചുവരുകളും മച്ചുകളും ചിത്രപ്പണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

രണ്ടാമത്തെ നിലയാണ് ഏറ്റവും മനോഹരം. ഇവിടെയാണ് രാജാക്കന്‍‌മാരുടെ കിരീട ധാരണം നടന്നിരുന്നത്. തടിയില്‍ തീര്‍ത്ത മനോഹരമായ ശിരോ വസ്ത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഡൈനിംഗ് ഹാള്‍ ഒരു കൂട്ടം പിത്തള കപ്പുകള്‍ കൊണ്ടലങ്കരിച്ചിരിക്കുകയാണ്. ഓരോ മുറിയിലും അവയുടെ പ്രാധാന്യമനുസരിച്ചുള അലങ്കാരപ്പണികളാണ് നല്‍കിയിരിക്കുന്നത്.

ഏറ്റവും മനോഹരം പുരാണേതിഹാസങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും രംഗങ്ങള്‍ ചിത്രീകരിക്കുന്ന ചുവര്‍ ചിത്രങ്ങളാല്‍ മനോഹരമാണിവിടം. 300 സി എം വരെ ഈ വലിപ്പമുള്ള ചിത്രങ്ങളാണിവ. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളാണ് ഇവിടെയുള്ളത്. കൃഷ്ണന്‍ ഗോപികമാരോടൊത്ത് ഉല്ലസിക്കുന്ന ചിത്രമാണ് എറ്റവും മനോഹരം. ഇത് വരച്ചിരിക്കുന്നത് സ്ത്രീകളുടെ മുറിയിലാണ്. ഇതിനോട് ചേര്‍ന്ന് ഒരു മ്യൂസിയവുമുണ്ട്. കൊച്ചി രാജാക്കന്‍‌മാരുടെ കാലത്തുള്ള ശേഖരങ്ങളാണ് ഇതില്‍ സൂക്ഷിച്ചിരിക്കുന്നത്.

ഡച്ച് പാലസെന്നാണ് പെരെങ്കിലും പാലസ് നിര്‍മ്മിച്ചത് ഡച്ച്‌കാരല്ല. പോര്‍ച്ചുഗീസുകാര്‍ അന്നത്തെ രാജാവായിരുന്ന കേരളവര്‍മ്മയ്‌ക്ക് പ്രതിഫലമായി നല്‍കിയതാണ്. പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ച അമ്പലങ്ങള്‍ക്കുള്ള പരിഹാരമായി രാജാവില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും ഉള്ള പ്രതിഫലമായി അവര്‍ നല്‍കിയതാണിത്.

WEBDUNIA|
എന്നാല്‍ 1663 ല്‍ പോര്‍ച്ചുഗീസുകാരെ ഡച്ചുകാര്‍ തോല്‍പ്പിച്ചപ്പോള്‍ പാലസ് പിടിച്ചെടുക്കുകയും പുതുക്കിപ്പണിയുകയും ചെയ്തു. അതിനു ശേഷമാണ് ഇത് ഡച്ച് പാലസ് എന്ന് അറിയപ്പെട്ട് തുടങ്ങിയത്. ഏറ്റവും മനോഹരമായ വെല്ലിംഗ്ടണ്‍ ദ്വീപിന് വടക്ക് പടിഞ്ഞാറ് സായന്തനത്തിന്‍റെ ചുവപ്പില്‍ ചീനവല കൊച്ചിയുടെ മനോഹരമായ കാഴകളില്‍ ഒന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :